Advertisement

സില്‍വര്‍ ലൈന്‍ മറ്റൊരു നന്ദിഗ്രാമാകില്ലെന്ന് എ. വിജയരാഘവന്‍

January 7, 2022
Google News 1 minute Read
a vijayaraghavn k rail

സില്‍വര്‍ ലൈന്‍ പദ്ധതി മറ്റൊരു നന്ദിഗ്രാമാകില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍. കേരളത്തില്‍ ഒരു നന്ദിഗ്രാം തുടങ്ങാമെന്ന് പ്രതിപക്ഷത്തിന് ആഗ്രഹമുണ്ടാകാം. എല്‍ഡിഎഫ് പ്രകടന പത്രികയിലെ വാഗ്ദാനമാണ് നടപ്പിലാക്കുന്നതെന്നും എ വിജയരാഘവന്‍ പ്രതികരിച്ചു.

‘ഇടതുപക്ഷ വിരുദ്ധതിയിലൂന്നിയ രാഷ്ട്രീയമാണ് കോണ്‍ഗ്രസ് വച്ചുപുലര്‍ത്തുന്നത്. അവര്‍ക്ക് കേരളത്തില്‍ മറ്റൊരു നന്ദിഗ്രാം തുറക്കാമെന്ന് ആഗ്രഹമുണ്ടാകും. കേരളത്തിലെ മുഴുവന്‍ കോണ്‍ഗ്രസ് നേതൃത്വം വിചാരിച്ചാലും ജനങ്ങളെ ഇടതുപക്ഷത്തിനെതിരായി അണിനിരത്താന്‍ കഴിയില്ല. വികസനം സംബന്ധിച്ചുള്ള കാഴ്ചപ്പാട് ജനങ്ങളുടെ മുന്നില്‍ അവതരിപ്പിച്ചുകൊണ്ട് ഈ സര്‍ക്കാര്‍ അധികാരത്തിലേറിയത്. അത് നടപ്പിലാക്കുക എന്നത് ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനം നിറവേറ്റുക എന്നതാണ്’. രാഷ്ട്രീയ വിരോധം കോണ്‍ഗ്രസിന് ഇപ്പോള്‍ വികസന വിരോധമായി മാറിയെന്നും എവിജയരാഘവന്‍ വ്യക്തമാക്കി.

Read Also : മികച്ച സൗകര്യങ്ങളും വിദ്യാസമ്പന്നരായ ജീവനക്കാരും; കേരളത്തിലേക്ക് നിക്ഷേപകരെ ക്ഷണിച്ച് മുഖ്യമന്ത്രി

അതേസമയം സിപിഐഎമ്മിന്റെ കേന്ദ്രകമ്മിറ്റി യോഗം പുരോഗമിക്കുകയാണ്. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്വീകരിക്കേണ്ട നയങ്ങള്‍ ഉള്‍പ്പെടെ യോഗത്തില്‍ തീരുമാനിക്കും. സില്‍വര്‍ ലൈന്‍ പദ്ധതിയുമായി മുന്നോട്ടുപോകുന്നതിന് സിപിഐഎം കേന്ദ്ര നേതൃത്വത്തിന്റെ പിന്തുണയും സംസ്ഥാന സര്‍ക്കാരിനുണ്ടാകും.

Story Highlights : a vijayaraghavn k rail

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here