Advertisement

മെഡിക്കൽ കോളജുകളിൽ സുരക്ഷ ശക്തമാക്കും; ആരോഗ്യമന്ത്രി

January 7, 2022
Google News 2 minutes Read

എല്ലാ സർക്കാർ ആശുപത്രികളിലും സുരക്ഷാ ഓഡിറ്റിന് നിർദേശിച്ച് ആരോഗ്യമന്ത്രി വീണ ജോർജ്. മെഡിക്കൽ കോളജ് ആശുപത്രികളിൽ സി സി ടി വി കാമറകൾ സ്ഥാപിക്കുമെന്ന് മന്ത്രി പറഞ്ഞു. ജീവനക്കാർ നിർബന്ധമായും ഐ ഡി കാർഡ് ധരിക്കണമെന്നും ആരോഗ്യമന്ത്രി നിർദേശിച്ചു. സുരക്ഷാ ക്രമീകരണങ്ങൾ കാലോചിതമായി പരിഷ്കരിക്കും.കൂടാതെ വിരമിച്ച സൈനികരെ ആശുപത്രികളുടെ സുരക്ഷാ വിഭാഗത്തിൽ ഉൾപ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി. ഇതിനിടെ കോട്ടയത്ത് നവജാത ശിശുവിനെ തട്ടികൊണ്ടുപോയ സംഭവത്തിൽ ആരോഗ്യമന്ത്രി വീണ ജോർജ് കുഞ്ഞിനെ സന്ദർശിച്ചു.

അതേസമയം കോട്ടയത്ത് കുഞ്ഞിനെ തട്ടിക്കൊണ്ടു പോകുന്ന സി സി ടി വി ദൃശ്യങ്ങൾ ട്വന്റി ഫോറിന് ലഭിച്ചു. കുട്ടിയുമായി പ്രതി നീതു ഹോട്ടലിലെത്തുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഇന്നലെ കുട്ടിയെ തട്ടികൊണ്ട് പോയതിന് ശേഷം ഇവർ ഹോട്ടലിലേക്ക് പോയിരുന്നുവെന്ന് പൊലീസ്‌ പറഞ്ഞിരുന്നു. ഇത് തെളിയിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നത്. ജനുവരി നാലാം തീയതിയാണ് നീതു ഹോട്ടലിൽ മുറിയെടുക്കുന്നത്. തുടർന്ന് ഇവർ നിരന്തരം ആശുപത്രിയിൽ പോയിരുന്നു. ഹോട്ടൽ ജീവനക്കാരുടെ ഉൾപ്പെടെ ഇടപെടലിലാണ് ഇവരെ കണ്ടെത്താൻ കഴിഞ്ഞത്.

Read Also :കോട്ടയത്ത് കുഞ്ഞിനെ തട്ടിക്കൊണ്ടു പോകുന്ന സി സി ടി വി ദൃശ്യങ്ങൾ പുറത്ത്

ഇതിനിടെ നവജാത ശിശുവിനെ തട്ടികൊണ്ടുപോയ കേസിൽ കാമുകന് പങ്കില്ലെന്ന് കോട്ടയെ എസ്പി ഡി.ശിൽപ. നീതു തനിച്ചാണ് കൃത്യം നടത്തിയത്. കാമുകൻ ഇബ്രാഹിം ബാദുഷയുമൊത്തുള്ള ബന്ധം തുടരുകയായിരുന്നു നീതുവിന്റെ ലക്ഷ്യം.

Story Highlights : Security will be strengthened in medical colleges- Veena George

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here