കൈക്കൂലി; വില്ലേജ് ഓഫിസ് ഫീല്‍ഡ് അസിസ്റ്റന്റ്മാര്‍ക്ക് സസ്‌പെന്‍ഷന്‍

കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ വില്ലേജ് ഓഫിസ് ഫീല്‍ഡ് അസിസ്റ്റന്റ്മാര്‍ക്ക് സസ്‌പെന്‍ഷന്‍. പാലക്കാട് കോങ്ങാട് വില്ലേജ് ഓഫിസ് ഫീല്‍ഡ് അസിസ്റ്റന്റ്മാരായ ടി.ജി പ്രസന്നകുമാര്‍, കെ ആര്‍ മനോജ് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ജില്ലാ കളക്ടറുടേതാണ് നടപടി.
ഇന്നലെയാണ് കൈക്കൂലി വാങ്ങുന്നതിനിടെ ഫീല്‍ഡ് അസിസ്റ്റന്റ്മാരെ വിജിലന്‍സ് പിടികൂടിയത്. ചില്ലിക്കല്‍ സ്വദേശി കുമാരന്‍ എന്നയാളുടെ പരാതിയിലാണ് വിജിലന്‍സ് നടപടി. ഇയാളുടെ കൈവശമുള്ള 16 സെന്റ് ഭൂമിയുടെ പട്ടയം ശരിയാക്കാനാണ് വില്ലേജ് ഓഫിസിലെത്തിയത്. കുമാരനോട് ഇരുവരും ആവശ്യപ്പെട്ടത് ഒരു ലക്ഷം രൂപയാണ്. പിന്നീടിത് 50,000 രൂപയാക്കി കുറച്ചു.
Read Also : മീം പരിചയം: ചീംസ് എന്ന ഷിബ ഇനു
5000 രൂപ രണ്ടുതവണയായി നല്‍കുകയും ചെയ്തു. ഇതിനുശേഷം കുമാരന്‍ വിജിലന്‍സിനെ വിളിച്ച് വിവരമറിയിക്കുകയായിരുന്നു. പാലക്കാട് വിജിലന്‍സ് ഡിവൈഎസ്പി ഷംസുദ്ദീന്റെ നേതൃത്വത്തിലുളള സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളുടെ വീടുകളിലും വിജിലന്‍സ് പരിശോധന നടത്തി. ഇന്നലെ കൈക്കൂലി കേസില്‍ വാളയാര്‍ ചെക്ക് പോസ്റ്റിലെ ആറ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.
Story Highlights : Suspension in bribe case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here