കേന്ദ്ര കമ്മറ്റി അംഗങ്ങളുടെ പ്രായപരിധി 75 ആക്കും; സിപിഐഎം

സി.പി.ഐ.എം കേന്ദ്ര കമ്മറ്റി അംഗങ്ങളുടെ പ്രായപരിധി 75 ആക്കും. ഹൈദരാബാദില്‍ ചേരുന്ന കേന്ദ്ര കമ്മറ്റി യോഗത്തിലാണ് തീരുമാനം. പൊളിറ്റ് ബ്യൂറോ അംഗങ്ങളുടെ പ്രായപരിധി 75 വയസാക്കി നേരത്തെ നിശ്ചയിച്ചിരുന്നു. ഇതിൻ്റെ തുടർച്ചയെന്നോണമാണ് പുതിയ തീരുമാനം. നേരത്തെ ലഭിച്ചിരുന്ന ശുപാർശയാണ് ഇപ്പോൾ നടപ്പാക്കുന്നത്.
കണ്ണൂരിൽ നടക്കാനിരിക്കുന്ന പാർട്ടി കോൺഗ്രസിൽ തീരുമാനം നിലവിൽവരും. നേരത്തെ മുതൽ കീഴ്ഘടകങ്ങളിൽ പുതിയ തീരുമാന പ്രകാരമാണ് അംഗങ്ങളെ തെരഞ്ഞെടുക്കുന്നത്. പാർട്ടിയിൽ കാലോചിതമായി മാറ്റം വരുത്തുക, പുതുയ അംഗങ്ങൾക്ക് നേതൃനിരയിലേക്ക് അവസരം നൽകുക എന്നതാണ് തീരുമാനത്തിലൂടെ ഉദ്ദേശിക്കുന്നത്. അതേസമയം ഭരണഘടനാ പദവി വഹിക്കുന്ന മുഖ്യമന്ത്രി അടക്കമുള്ളവർക്ക് പ്രത്യേക സാഹചര്യങ്ങളിൽ ഇളവ് നൽകാൻ തീരുമാനിച്ചിട്ടുണ്ട്.
Story Highlights : cpm-to-impose-age-restriction
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here