പരിശീലകനിൽ തൃപ്തനല്ല; മാഞ്ചസ്റ്റർ വിടാനൊരുങ്ങി ക്രിസ്റ്റ്യാനോ

മാഞ്ചസ്റ്റർ യുണൈറ്റഡ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ക്ലബ് വിട്ടേക്കും. പുതിയ പരിശീലകൻ റാൽഫ് റാങ്‌നിക്കിലും ക്ലബിൻ്റെ പ്രകടനങ്ങളിലും റൊണാൾഡോ തൃപ്തനല്ലെന്നും അതുകൊണ്ട് തന്നെ താരം ക്ലബ് വിട്ടേക്കും എന്നുമാണ് റിപ്പോർട്ട്. പോയിൻ്റ് പട്ടിയിൽ 31 പോയിൻ്റുമായി ഏഴാം സ്ഥാനത്താണ് മാഞ്ചസ്റ്റർ. പട്ടിയിൽ ഒന്നാമതുള്ള സിറ്റിക്ക് 53 പോയിൻ്റാണ് ഉള്ളത്. (cristiano ronaldo manchester united)
റാങ്‌നിക്ക് ക്ലബിൽ തുടർന്നാൽ ക്രിസ്റ്റ്യാനോ ഉറപ്പായും യുണൈറ്റഡ് വിടും. പുതിയ പരിശീലകൻ എത്തിയാൽ അത് ആരാണെന്നതിനനുസരിച്ചാവും ക്ലബിൽ തുടരണോ വേണ്ടയോ എന്ന് തീരുമാനിക്കുക. 2023 വരെ യുണൈറ്റഡിൽ കരാർ ഉണ്ടെങ്കിലും താരം ക്ലബിൽ തീരെ തൃപ്തനല്ല. പിഎസ്ജി പരിശീലകൻ മൗറീഷ്യോ പോച്ചറ്റീനോ അടക്കമുള്ളവരെ യുണൈറ്റഡ് പുതിയ പരിശീലക റോളിൽ പരിഗണിക്കുന്നുണ്ട്. റാങ്‌നിക്കിൻ്റെ ശൈലിയിൽ ആരാധകരും തൃപ്തരല്ല.
Read Also : 800 കരിയർ ഗോളുകൾ; ചരിത്രം കുറിച്ച് ക്രിസ്റ്റ്യാനോ
12 വർഷങ്ങൾക്ക് ശേഷമാണ് റൊണാൾഡോ യുണൈറ്റഡിലേക്ക് തിരികെ എത്തിയത്. 2003ൽ പോർച്ചുഗീസ് ക്ലബ് സ്പോർട്ടിംഗിൽ നിന്ന് യുണൈറ്റഡിലെത്തിയ താരം 6 വർഷങ്ങൾക്ക് ശേഷം 2009ൽ സ്പാനിഷ് ക്ലബിലേക്ക് ചേക്കേറുകയായിരുന്നു. 9 വർഷങ്ങൾക്ക് ശേഷം 2018ൽ റയലിൽ നിന്ന് ഇറ്റാലിയൻ ക്ലബ് യുവൻ്റസിലെത്തിയ റൊണാൾഡോ കഴിഞ്ഞ സീസണിൽ പ്രീമിയർ ലീഗിലേക്ക് മടങ്ങിയെത്തുകയായിരുന്നു.
സീനിയർ കരിയറിൽ 800 ഗോളുകൾ തികയ്ക്കുന്ന ആദ്യ താരമെന്ന നേട്ടം കഴിഞ്ഞ മാസമാണ് അദ്ദേഹം സ്വന്തമാക്കിയത്. ആഴ്സണലിനെതിരെ നടന്ന ഇംഗ്ലീഷ് പ്രീമിയർ ലീഗ് മത്സരത്തിലാണ് താരം ഈ നേട്ടം കുറിച്ചത്. ആഴ്സണലിനെതിരെ ഇരട്ട ഗോളടിച്ച ക്രിസ്റ്റ്യാനോ ആകെ ഗോളുകളുടെ എണ്ണം 801 ആയി ഉയർത്തിയിരുന്നു.
1097 ഔദ്യോഗിക മത്സരങ്ങളിൽ നിന്നാണ് പോർച്ചുഗൽ താരം 801 ഗോളുകൾ സ്വന്തമാക്കിയത്. 2002 ഒക്ടോബർ 7ന് ബ്രാഗക്കെതിരെ സ്പോർട്ടിംഗ് ലിസ്ബണു വേണ്ടി ആദ്യ ഗോൾ നേടിയ ക്രിസ്റ്റ്യാനോ പിന്നീട് പ്രീമിയർ ലീഗ് ക്ലബായ മാഞ്ചസ്റ്റർ യുണൈറ്റഡ്, ലാ ലീഗ ക്ലബ് റയൽ മാഡ്രിഡ്, സീരി എ ക്ലബ് യുവൻ്റസ് എന്നീ ടീമുകൾക്കായും ഗോളടി തുടർന്നു.
Story Highlights : cristiano ronaldo manchester united
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here