Advertisement

അരൂരിൽ തീപിടുത്തം

January 8, 2022
Google News 1 minute Read

ആലപ്പുഴ അരൂർ ചന്ദിരൂരിൽ തീപിടുത്തം. ചന്ദിരൂരിലെ സീഫുഡ് എക്സ്പോർട്ടിംഗ് കമ്പനിയായ പ്രീമിയർ കമ്പനിയിലാണ് തീപിടുത്തമുണ്ടായത്. തീ വ്യാപിച്ചത് എങ്ങനെയാണെന്നതിൽ വ്യക്തതയില്ല. അരൂരിൽ നിന്നും ആലപ്പുഴയിൽ നിന്നും എത്തിയ മൂന്ന് യൂണിറ്റ് ഫയർഫോഴ്സ് നിലവിൽ സ്ഥലത്തുണ്ട്. തീ നിയന്ത്രണവിധേയമാണെന്ന് ഫയർഫോഴ്സ് പറയുന്നു.

തീപിടുത്തതിൽ കെട്ടിടത്തിൻ്റെ ഒരു ഭാഗം പൂർണമായി കത്തിനശിച്ചു. വലിയ നാശനഷ്ടവും ഉണ്ടായിട്ടുണ്ട്. ആളപായമില്ല. അകത്തുണ്ടായിരുന്ന ജീവനക്കാരൊക്കെ പുറത്തേക്ക് ഓടിരക്ഷപ്പെട്ടു. ഉച്ചയോടെയാണ് സ്ഥാപനത്തിൻ്റെ മുകൾ നിലയിൽ നിന്ന് തീ ഉയർന്നത്. നിലവിൽ സമീപത്തേക്ക് തീ പടരാതിരിക്കാനുള്ള മുൻകരുതലുകൾ എടുത്തിട്ടുണ്ട്.

Story Highlights : fire alappuzha aroor seafood company

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here