പാകിസ്താനിലെ മഞ്ഞുവീഴ്ചയില്‍ മരണം 22 ആയി; രക്ഷാപ്രവര്‍ത്തനം തുടരുന്നു

പാകിസ്താനിലെ മറിയിലുണ്ടായ മഞ്ഞുവീഴ്ചയില്‍ മരണം 22 ആയി. ആയിരത്തോളം വാഹങ്ങളാണ് മേഖലയില്‍ കുടുങ്ങി കിടക്കുന്നത്. വാഹനങ്ങളില്‍ കുടുങ്ങിയ ആളുകളെ രക്ഷാ സൈന്യം സുരക്ഷിതമായ സ്ഥലങ്ങളില്‍ എത്തിച്ചെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. പാകിസ്താന്റെ വടക്കന്‍ പ്രവിശ്യയിലെ മറിയിലാണ് വ്യാഴാഴ്ച വൈകുന്നേരം മുതല്‍ കനത്ത മഞ്ഞുവീഴ്ചയുണ്ടായത്.
മഞ്ഞുവീഴ്ച നിലനില്‍ക്കുന്നുണ്ടെന്നും സന്ദര്‍ശനം ഒഴിവാക്കണമെന്നും അനുബന്ധ വകുപ്പുകള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ മുന്നറിയിപ്പുകള്‍ അവഗണിച്ച് കൂടുതല്‍ വിനോദ സഞ്ചാരികള്‍ മേഖലയില്‍ എത്തിയതാണ് അപകടകാരണം. കഴിഞ്ഞ 20വര്‍ഷത്തിനിടയില്‍ ഇത്രയും സഞ്ചാരികള്‍ ആദ്യമായാണ് മറിയില്‍ എത്തുന്നതെന്ന് പാകിസ്താന്‍ ആഭ്യന്തര മന്ത്രി ഷെയ്ഖ് റാഷിദ് അഹമ്മദ് പറഞ്ഞു.
Read Also : മണിപ്പൂരില്‍ കൂടുമാറ്റം വീണ്ടും; കോണ്‍ഗ്രസ് എംഎല്‍എ ബിജെപിയില്‍ ചേര്‍ന്നു
കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി മേഖലയില്‍ തീവ്രമായ മഞ്ഞുവീഴ്ചയാണ്. മഞ്ഞുവീഴുന്നത് കാണാന്‍ നിരവധി വിനോദസഞ്ചാരികള്‍ മറിയില്‍ എത്തിയിരുന്നു. ഒരു ലക്ഷത്തില്‍പ്പരം കാറുകളാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ മേഖലയില്‍ എത്തിയതെന്ന് പാക് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കാറുകള്‍ കുടുങ്ങി കിടക്കുന്നതിന്റെ ദൃശ്യങ്ങളും സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
Story Highlights : snowstorm pakistan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here