Advertisement

മണിപ്പൂരില്‍ കൂടുമാറ്റം വീണ്ടും; കോണ്‍ഗ്രസ് എംഎല്‍എ ബിജെപിയില്‍ ചേര്‍ന്നു

January 9, 2022
Google News 7 minutes Read
Congress mla

നിയമസഭാ തെരഞ്ഞെടുപ്പിന് ആഴ്ചകള്‍ ശേഷിക്കേ മണിപ്പൂരില്‍ കോണ്‍ഗ്രസ് എംഎല്‍എ ബിജെപിയില്‍ ചേര്‍ന്നു. ടിപൈമുഖ് മണ്ഡലത്തിലെ കോണ്‍ഗ്രസ് എംഎല്‍എയും ആദിവാസി നേതാവുമായ ചാള്‍ട്ടണ്‍ലിയന്‍ അമോ ആണ് ബിജെപിയില്‍ ചേര്‍ന്നത്.

2017ലെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം 28 സീറ്റുകളുമായി കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ഉയര്‍ന്നെങ്കിലും സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയാത്ത സംസ്ഥാനത്ത് പാര്‍ട്ടി വിടുന്ന 15ാമത്തെ എംഎല്‍എയാണ് അമോ. നേരത്തെ സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ഗോവിന്ദാസ് കോന്തൗജം ഉള്‍പ്പെടെ നിരവധി കോണ്‍ഗ്രസ് നേതാക്കളും എംഎല്‍എമാരും പാര്‍ട്ടി വിട്ട് ബിജെപിയിലേക്ക് പോയിരുന്നു.

മണിപ്പൂരില്‍ 60 അംഗ നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് രണ്ട് ഘട്ടമായാണ് നടക്കുക. ഫെബ്രുവരി 27 ന് ആദ്യഘട്ടവും മാര്‍ച്ച് മൂന്നിന് രണ്ടാം ഘട്ടവും നടക്കും. മാര്‍ച്ച് 10നാണ് വോട്ടെണ്ണല്‍. തെരഞ്ഞെടുപ്പ് ധാരണ ഉണ്ടാക്കുന്നതിനെക്കുറിച്ച് ഇടതുപാര്‍ട്ടികളും കോണ്‍ഗ്രസും ആലോചിച്ചുതുടങ്ങിയിരിക്കുന്നെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നു.

Read Also : ഉത്തരാഖണ്ഡ് തെരഞ്ഞെടുപ്പിൽ യുവാക്കളെ ലക്ഷ്യംവച്ച് ആം ആദ്മി പാർട്ടി

2017ല്‍ 35.1 ശതമാനം വോട്ട് സംസ്ഥാനത്ത് കോണ്‍ഗ്രസിന് ലഭിച്ചിരുന്നെങ്കിലും എംഎല്‍എമാരെ അടര്‍ത്തിയെടുത്ത് 36% വോട്ട് നേടിയ ബിജെപി ഭരണം പിടിച്ചെടുക്കുകയായിരുന്നു.സിപിഐക്ക് 0.74% വോട്ടും സിപിഐഎമ്മിന് 0.01 % വോട്ടുമാണ് ലഭിച്ചത്. കോണ്‍ഗ്രസും ബിജെപിയുമാണ് പ്രധാനകക്ഷികള്‍ എങ്കിലും എന്‍പിപി, എന്‍പിഎഫ് തുടങ്ങിയ കക്ഷികള്‍ നേടുന്ന വോട്ടും സീറ്റും ആരു ഭരിക്കുമെന്നതില്‍ നിര്‍ണായകം. പരമ്പരാഗത വോട്ടുകള്‍ തുണയ്ക്കുമെന്ന പ്രതീക്ഷ കോണ്‍ഗ്രസും വച്ചുപുലര്‍ത്തുന്നുണ്ട്.

Story Highlights : Congress mla, manipur, bjp

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here