എസ്എഫ്‌ഐ പ്രവര്‍ത്തകന്റെ കൊലപാതകം; മറുപടി പറയേണ്ടത് കെ.സുധാകരനെന്ന് എ എ റഹിം

ഇടുക്കിയില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ കുത്തേറ്റുമരിച്ച സംഭവത്തില്‍ കെപിസിസി പ്രസിഡന്റിനെ കുറ്റപ്പെടുത്തി എ എ റഹിം. കെ സുധാകരന്റെ ഗുണ്ടാപകയാണ് ക്യാമ്പസ് കൊലപാതകങ്ങള്‍ക്ക് കാരണം. കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആയുധത്തില്‍ അഭയം തേടിയിരിക്കുകയാണെന്നും റഹിം കുറ്റപ്പെടുത്തി.
എ എ റഹിമിന്റെ വാക്കുകള്‍;
വളരെ സമാധാനപരമായി പൊയ്‌ക്കൊണ്ടിരുന്ന ക്യാമ്പസില്‍ കെഎസ്‌യുവും പുറത്തുനിന്നെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും ആവിഷ്‌കരിച്ച് നടപ്പാക്കിയ കൊടുംക്രൂരകൃത്യമാണ് ഈ കൊലപാതകം. തെരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐക്ക് ശക്തമായ വിജയമുണ്ടാകുമെന്ന് ഉറപ്പായിരുന്നു. പരാജയം ഉറപ്പാക്കിയ കെഎസ്‌യു ആയുധം കയ്യിലെടുക്കുകയായിരുന്നു.
ഈ കൊലപാതകത്തിന് മറുപടി പറയേണ്ടത് സുധാകരനാണ്. കെ സുധാകരന്റെ ഗുണ്ടാപകയാണ് യഥാര്‍ത്ഥത്തില്‍ കേരളത്തിലെ കോണ്‍ഗ്രസിനെ ബാധിച്ചിരിക്കുന്നത്. രാഷ്ട്രീയമായി പിടിച്ചുനില്‍ക്കാന്‍ കഴിയില്ലെന്ന് മനസിലാക്കിയതോടെ കേരളത്തിലെ കോണ്‍ഗ്രസ് ആയുധത്തില്‍ അഭയം തേടിയിരിക്കുകയാണ്.
Read Also : ഇടുക്കിയിൽ എസ്എഫ്ഐ പ്രവർത്തകനെ കുത്തിക്കൊന്നു
ഇന്നുച്ചയ്ക്കാണ് ഇടുക്കി പൈനാവ് ഗവണ്‍മെന്റ് എന്‍ജിനീയറിംഗ് കോളജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചത്. കണ്ണൂര്‍ സ്വദേശി ധീരജാണ് മരിച്ചത്. കുത്തേറ്റ മറ്റൊരു പ്രവര്‍ത്തകന്റെ നില ഗുരുതരമാണ്. കെ.എസ്.യു-എസ്എഫ്‌ഐ സംഘര്‍ഷത്തിനിടയിലാണ് കുത്തേറ്റത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്. കുത്തിയത് കെ എസ് യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു
Story Highlights : AA rahim, sfi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here