സമാധാനപരമായാണ് കെ എസ് യു വും എസ് എഫ് ഐയും പ്രവർത്തിക്കുന്നത്; സംഘർഷഭരിതമായ കാമ്പസ് അല്ല; പ്രിൻസിപ്പൽ

പൈനാവ് എഞ്ചിനീയറിംഗ് കോളജ് സംഘർഷഭരിതമായ കാമ്പസ് അല്ലെന്ന് പ്രിൻസിപ്പൽ ട്വന്റിഫോറിനോട് പറഞ്ഞു. സമാധാനപരമായാണ് കെ എസ് യു വും എസ് എഫ് ഐയും കോളജിൽ പ്രവർത്തിക്കുന്നതെന്ന് പ്രിൻസിപ്പൽ ഡോ എസ് ജലജ പറഞ്ഞു.
സംഘർഷമുണ്ടായത് കാമ്പസിന് അകത്തല്ല. സംഭവം നടന്നത് കാമ്പസിന് പുറത്താണ്, ഉടൻ തന്നെ പൊലീസ് സ്ഥത്തെത്തി. കത്തിക്കുത്ത് നടന്നു അത് പുറത്ത് നിന്നുള്ള ആൾക്കാരാണ് ചെയ്തതെന്ന് വിവരം ലഭിച്ചു. ആവശ്യത്തിനുള്ള പൊലീസ് സേന കാമ്പസിൽ ഉണ്ടായിരുന്നു. അവരുടെ ഭാഗത്ത് അനാസ്ഥ ഉണ്ടായതായി തോന്നുന്നില്ല. കോളജ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചില പരാതികൾ ഉയർന്നിരുന്നു എന്നാൽ അതെല്ലാം പരിഹരിച്ചതുമാണെന്നും പ്രിൻസിപ്പൽ പറഞ്ഞു.
Read Also : “എന്റെ ഹൃദയത്തിൽ നിന്നും നിന്റെ ഹൃദയത്തിലേക്ക് സ്വന്തം പപ്പ”; അച്ഛന്റെ അവസാന വരികൾ വിവാഹ വസ്ത്രത്തിൽ ചേർത്ത് മകൾ…
അതേസമയം ഇടുക്കി പൈനാവ് ഗവണ്‍മെന്‍റ് എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥിയും എസ്എഫ്ഐ പ്രവർത്തകനുമായ ധീരജ് രാജേന്ദ്രൻ്റെ കൊലപാതകത്തെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തി. കൊലപാതകം അങ്ങേയറ്റം ദുഖകരമാണ്. കലാലയങ്ങളിൽ കലാപം സൃഷ്ടിക്കാനുള്ള ശ്രമങ്ങൾ ഒരു കാരണവശാലും അനുവദിക്കില്ല.
ധീരജിൻ്റെ കൊലപാതകികളെ എത്രയും പെട്ടെന്ന് നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന നിർദ്ദേശം പൊലീസിനു നൽകിയിട്ടുണ്ട്. ധീരജിൻ്റെ കുടുംബാംഗങ്ങളുടേയും സഹപാഠികളുടേയും സുഹൃത്തുക്കളുടേയും ദുഃഖത്തിൽ പങ്കു ചേരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.
Story Highlights : college-pricipal-response-over-dheeraj-death-
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here