പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗിന് കൊവിഡ് സ്ഥിരീകരിച്ചു

പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗിന് കൊവിഡ് സ്ഥിരീകരിച്ചു. ‘വീട്ടിൽ നിരീക്ഷണത്തിലാണെന്നും നേരിയ ലക്ഷണങ്ങൾ മാത്രമാണുള്ളതെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. നേരിയ ലക്ഷണങ്ങളോടെ എനിക്ക് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. വീട്ടിൽ നിരീക്ഷണത്തിലാണ്. താനുമായി സമ്പർക്കത്തിലുണ്ടായിരുന്നവർ ജാഗ്രത പുലർത്തണം. ലക്ഷണങ്ങളുണ്ടെങ്കിൽ ടെസ്റ്റ് ചെയ്യണമെന്നും’ അദ്ദേഹം ട്വീറ്റ് ചെയ്തു.
Read Also : “എന്റെ ഹൃദയത്തിൽ നിന്നും നിന്റെ ഹൃദയത്തിലേക്ക് സ്വന്തം പപ്പ”; അച്ഛന്റെ അവസാന വരികൾ വിവാഹ വസ്ത്രത്തിൽ ചേർത്ത് മകൾ…
ഡൽഹിയിൽ കൊവിഡ് പോസിറ്റീവ് കേസുകളിൽ വലിയ വർധനയാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 22,751 പേർക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്.
Story Highlights : defence-minister-rajnath-singh-tests-positive-for-covid-
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here