വഖഫ് ബോർഡ് നിയമന വിവാദം, പ്രക്ഷോഭം ശക്തമാക്കുമെന്ന് പി.എം.എ സലാം; 27ന് കളക്ടറേറ്റുകളിലേക്ക് മാർച്ച്

വഖഫ് ബോർഡ് നിയമന വിവാദത്തിൽ മുസ്‌ലിം ലീഗ് പ്രക്ഷോഭം ശക്തമാക്കുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം. ഈ മാസം 27ന് തൃശൂർ ഒഴികെയുള്ള ജില്ലകളിൽ കളക്ടറേറ്റുകളിലേക്ക് മാർച്ച് നടത്തും. തൃശൂരിൽ നേരത്തെ മാർച്ച് നടത്തിയിരുന്നു. കണ്ണൂരിൽ രാപ്പകൽ സമരം സംഘടിപ്പിക്കും. ഫെബ്രുവരിയിൽ നിയമസഭാ മാർച്ച് നടത്തുമെന്നും അദ്ദേഹം പറഞ്ഞു.(PMA Salam)
Read Also : “എന്റെ ഹൃദയത്തിൽ നിന്നും നിന്റെ ഹൃദയത്തിലേക്ക് സ്വന്തം പപ്പ”; അച്ഛന്റെ അവസാന വരികൾ വിവാഹ വസ്ത്രത്തിൽ ചേർത്ത് മകൾ…
വഖഫ് പ്രക്ഷോഭത്തിൽ സമസ്തയുടെ നിലപാട് പറയേണ്ടത് അവരാണ്. മുസ്‌ലിം ലീഗ് രാഷ്ട്രീയ പാർട്ടി ആണ്. ചിലപ്പോൾ മതസംഘടനകളുടെ പിന്തുണയുണ്ടാവാറുണ്ട്. ചിലപ്പോഴൊക്കെ മതസംഘടനകൾ സ്വന്തം നിലയിലും നിലപാടെറുക്കാറുണ്ട്. അത് ലീഗിന് ഒരു ബുദ്ധിമുട്ടും ഉണ്ടാക്കാറില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Story Highlights : pma-salam-about-muslim-league-waqf-protest
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here