ധീരജിന്റെ മരണ കാരണം ആഴത്തിലുള്ള മുറിവ്; ഹൃദയ അറകള്‍ തകര്‍ന്നു; പോസ്റ്റ് മോര്‍ട്ടം റിപ്പോർട്ട്

ഇടുക്കി ഗവൺമെന്റ് എന്‍ജിനിയറിങ് കോളജ് വിദ്യാർഥി ധീരജിന്റെ മരണത്തിന് കാരണം ഹൃദയത്തിലേറ്റ ആഴത്തിലുള്ള മുറിവെന്ന് പോസ്റ്റ് മോര്‍ട്ടത്തിലെ പ്രാഥമിക നിഗമനം. കുത്തേറ്റ് ഹൃദയത്തിന്റെ അറകള്‍ തകര്‍ന്നുവെന്നും പൊലീസ് കണ്ടെത്തല്‍. ഇടത് നെഞ്ചിന് താഴെ കത്തികൊണ്ട് 3 സെന്റിമീറ്റർ ആഴത്തിൽ കുത്തേറ്റിട്ടുണ്ട്. ഒരു മുറിവ് മാത്രമാണ് ശരീരത്തിലുള്ളത്. ശരീരത്തിൽ മർദ്ദനത്തിലേറ്റ ചതവുകളുമുണ്ടെന്നും പോസ്റ്റ്‍മോർട്ടം റിപ്പോർട്ടിലുണ്ട്.
Read Also :ഗോവയില്‍ ബിജെപിക്ക് തുടര്‍ ഭരണം, കോണ്‍ഗ്രസിന്റെ സ്ഥാനത്ത് എഎപിയെത്തും; പുതിയ സർവേ ഫലം
രണ്ടുപേരെയും കുത്തിയത് നിഖിൽ പൈലി തന്നെയെന്ന് പൊലീസ് വ്യക്തമാക്കി. നിഖിൽ പൈലിക്ക് ഒപ്പമുണ്ടായിരുന്നവരെ പൊലീസ് തിരിച്ചറിഞ്ഞു. കത്തി കൈയിൽ കരുതിയത് മറ്റൊരു കേസിൽ ജീവന് ഭീഷണിയുള്ളതിനാലെന്നും സൂചന.
പുറത്ത് നിന്നെത്തിയവർ കോളജ് പരിസരത്ത് എത്തിയതിനെ തുടർന്നുണ്ടായ സംഘർഷമാണ് ധീരജിന്‍റെ കൊലപാതകത്തിൽ കലാശിച്ചത്. പുറത്ത് നിന്നുള്ളവർ എത്തിയത് എസ്എഫ്ഐ പ്രവർത്തകർ ചോദ്യം ചെയ്യുകയായിരുന്നു. തുടർന്നുണ്ടായ തർക്കം കത്തിക്കുത്തിൽ കലാശിച്ചു. രണ്ട് പേരെയും കുത്തിയത് നിഖിൽ പൈലി തന്നെയാണ്.
Story Highlights : dheeraj-murder-case-postmortem-report-
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here