മലപ്പുറത്ത് 400 കുപ്പിയോളം അനധികൃത മദ്യം പിടിച്ചെടുത്തു

മലപ്പുറത്ത് 400 കുപ്പിയോളം അനധികൃത മദ്യവുമായി രണ്ട് പേര്‍ പിടിയിലായി. പാണ്ടിക്കാട് സ്വദേശികളാണ് എക്‌സൈസിന്റെ പിടിയിലായത്. കാഞ്ഞിരപ്പടി സ്വദേശികളായ ആമപ്പാറയ്ക്കല്‍ ശരത് ലാല്‍, പാറക്കോട്ടില്‍ നിധിന്‍ എന്നിവരെയാണ് എക്‌സൈസ് ദിവസങ്ങള്‍ നീണ്ട നിരീക്ഷണത്തിലൂടെ പിടികൂടിയത്.
പച്ചക്കറി കട നടത്തുന്നതിന്റെ മറവിലാണ് സംഘം മദ്യമെത്തിച്ചിരുന്നത്. മാഹിയില്‍ നിന്ന് ബലേറോ പിക്കപ്പില്‍ കടത്തുന്നതിനിടയിലാണ് ഇന്നലെ രാത്രി പന്ത്രണ്ട് മണിയോടെ പ്രതികള്‍ എക്‌സൈസിന്റെ പിടിയിലായത്. എക്‌സൈസ് കമ്മിഷണറുടെ ഉത്തരമേഖലാ സ്‌ക്വാഡും എക്‌സൈസ് ഇന്റലിജന്‍സ് ബ്യൂറോയും സംയുക്തമായി നടത്തിയ പരിശോധനയില്‍ മദ്യം കടത്തിയവരെ പിടികൂടുകയായിരുന്നു.
Read Also : പഞ്ചാബ്; കൃഷിയും കര്‍ഷകരും സമരങ്ങളും
Story Highlights : excise kerala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here