Advertisement

ധീരജിന്റെ മൃതദേഹം കണ്ണൂരിലെത്തിച്ചു; ആദരാഞ്ജലി അർപ്പിച്ച് ആയിരങ്ങൾ

January 12, 2022
Google News 2 minutes Read
dheeraj body brought to kannur

ഇടുക്കി ഗവൺമെന്റ് എൻജിനിയറിങ് കോളജ് വിദ്യാർഥി ധീരജ് രാജേന്ദ്രന്റെ മൃതദേഹം കണ്ണൂരിലെത്തിച്ചു. അർധരാത്രിയോടടുത്തിട്ടും ആയിരങ്ങളാണ് ധീരജിന് യാത്രാമൊഴി നൽകാൻ ഇവിടെ തടിച്ചുകൂടിയത്. ( dheeraj body brought to kannur )

ധീരജിന്റെ മൃതദേഹം വീടിന് സമീപമാണ് സംസ്‌കരിക്കുക. ഇതിനായി വീടിനടുത്തുള്ള എട്ട് സെന്റ് സ്ഥലം സിപിഐഎം വിലയ്ക്ക് വാങ്ങി. മൃതദേഹം സംസ്‌കരിക്കുന്ന സ്ഥലത്ത് ധീരജിന് സ്മാരകവും പണിയാൻ സിപിഐഎം തീരുമാനം.

ധീരജിന്റെ വിയോഗത്തിൽ വിറങ്ങലിച്ച് നിൽക്കുകയാണ് ബന്ധുക്കളും നാട്ടുകാരും. കണ്ണൂർ തളിപ്പറമ്പ് പട്ടപ്പാറയിലെ വീട്ടിൽ മകന്റെ വിയോഗ വാർത്തയറിഞ്ഞ് അമ്മ പുഷ്പകല തളർന്നുവീണു.

Read Also : ധീരജിന്റെ മരണ കാരണം ആഴത്തിലുള്ള മുറിവ്; ഹൃദയ അറകള്‍ തകര്‍ന്നു; പോസ്റ്റ് മോര്‍ട്ടം റിപ്പോർട്ട്

കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു അവധി കഴിഞ്ഞ് ധീരജ് ഇടുക്കിയിലേക്ക് മടങ്ങിപ്പോയത്. മരണത്തിന് തലേദിവസം രാത്രിയും വീട്ടിൽ ഫോൺ വിളിച്ചിരുന്നു. തളിപ്പറമ്പിൽ എൽഐസി ഏജന്റായ അച്ഛൻ രാജേന്ദ്രൻ തിരുവനന്തപുരം പാലോട് സ്വദേശിയാണ്. ധീരജിന്റെ അനുജൻ അദ്വൈത് തളിപ്പറമ്പ് സർ സയ്യിദ് ടെക്‌നിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിയാണ്. കുടുംബമായി വർഷങ്ങളായി തളിപ്പറമ്പിലാണ് താമസം.

Story Highlights : dheeraj body brought to kannur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here