Advertisement

സിപിഐഎം മെഗാ തിരുവാതിര; 550 പേർക്കെതിരെ കേസ്

January 12, 2022
Google News 1 minute Read

തിരുവനന്തപുരത്ത് സിപിഐഎം നടത്തിയ മെഗാ തിരുവാതിരയിൽ പങ്കെടുത്തവർക്കെതിരെ കേസ്. 550 പേർക്കെതിരെയാണ് പാറശാല പൊലീസ് കേസെടുത്തത്. ജില്ലാ പഞ്ചായത്ത് അംഗം വിആർ സലൂജയാണ് ഒന്നാം പ്രതി. കൊവിഡ് പ്രോട്ടോകോൾ ലംഘിച്ചതിനാണ് കേസ്. തിരുവനന്തപുരം ജില്ലാ സമ്മേളനത്തിനു മുന്നോടി ആയാണ് പാറശാലയിൽ മെഗാ തിരുവാതിര സംഘടിപ്പിച്ചത്. തിരുവാതിരയിൽ പങ്കെടുത്തവർക്കെതിരെയാണ് കേസെടുത്തത്. കാണികളായി നിരവധി പേരാണ് സ്ഥലത്തുണ്ടായിരുന്നത്. ഇവർക്കെതിരെ കേസെടുത്തിട്ടില്ല.

തിരുവാതിര സംഘടിപ്പിച്ചവർക്കെതിരെ കോൺഗ്രസ് നേതാവ് എം മുനീർ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു. പരിപാടി കാണാനെത്തിയ മന്ത്രി വി ശിവൻകുട്ടി, പോളിറ്റ് ബ്യൂറോ അംഗം, എംഎ ബേബി, ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ എന്നിവർക്കെതിരെയും കേസെടുക്കണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടിരുന്നു. ഈ പരാതിയിന്മേലാണ് കേസ്.

Story Highlights : mega thiruvathira case against 550

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here