Advertisement

ബികാനീർ എക്സ്പ്രസ് പാളം തെറ്റൽ: അഞ്ച് മരണം; 45 പേർക്ക് പരുക്ക്

January 13, 2022
Google News 1 minute Read

ബികാനീസ് എക്സ്പ്രസ് പാളം തെറ്റിയതിൽ മരണം അഞ്ചായി. സംഭവത്തിൽ 45 പേർക്ക് പരുക്കേറ്റു. ഇവരെ വിവിധയിടങ്ങളിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ട്രെയിനിൽ ഉണ്ടായിരുന്ന 250 പേരെ രക്ഷപ്പെടുത്തി. സംഭവത്തിൽ ഇന്ത്യൻ റെയിൽവേ അന്വേഷണം പ്രഖ്യാപിച്ചു. രക്ഷാപ്രവർത്തനം തുടരുകയാണ്.

വൈകിട്ട് 5.15ഓടെയായിരുന്നു സംഭവം. രാജസ്ഥാനിലെ ബികാനീറിൽ നിന്ന് അസമിലെ ഗുവാഹത്ത് വരെ പോകുന്ന ബികാനീർ എക്സ്പ്രസ് ആണ് പാളം തെറ്റിയത്. പശ്ചിമ ബംഗാളിലെ ജൽപൈഗുരി ജില്ലയിൽ വച്ച് പാളം തെറ്റിയ ട്രെയിൻ്റെ അഞ്ചോളം ബോഗികൾ മറിഞ്ഞു എന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

Story Highlights : Bikaner Express Derails 7 killed





ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here