തെരഞ്ഞെടുപ്പ് തോൽവി; സിപിഐഎം റിപ്പോർട്ടിനെതിരെ വിമർശനം

പാലാ, കടുത്തുരുത്തി തോൽവി സംബന്ധിച്ച സിപിഐഎം റിപ്പോർട്ടിനെതിരെ വിമർശനം. റിപ്പോർട്ട് അപൂർണ്ണമെന്ന് കോട്ടയം ജില്ലാ സമ്മേളനത്തിൽ പ്രതിനിധികൾ ചൂണ്ടിക്കാട്ടി. അന്വേഷണ റിപ്പോർട്ടിൽ തോൽവിക്ക് ഉത്തരവാദികൾ ആരെന്ന് വ്യക്തമാക്കുന്നില്ല. തോൽവിയുടെ ഉത്തരവാദികൾ ആരെന്ന് സംസ്ഥാന നേതൃത്വം വ്യക്തമാക്കണമെന്നും പ്രതിനിധികൾ ആവശ്യപ്പെട്ടു. (cpim)
എന്നാൽ അതേ സമയം കോട്ടയം മണ്ഡലത്തിൽ ജയിക്കാമായിരുന്നുവെന്നും അവിടെ സംഘടനാപരമായ വീഴ്ച ഉണ്ടായെന്നുമാണ് വിലയിരുത്തൽ. തെരഞ്ഞെടുപ്പ് പരാജയത്തിലെ കുറ്റക്കാർ ആരായാലും അവർക്കെതിരെ നടപടി വേണമെന്ന ആവശ്യവും യോഗത്തിലുണ്ടായി.കേരള കോൺഗ്രസ് മാണി വിഭാഗത്തെ കൂടെക്കൂട്ടിയത് പാർട്ടിക്ക് ഗുണകരമായെന്നാണ് ജില്ലാ സമ്മേളനത്തിലെ വിലയിരുത്തൽ.
Read Also :എഴ് മണിക്കൂര്‍ നീണ്ട പരിശോധന പൂര്‍ത്തിയായി; ദിലീപിന്റെ ഫോണുകളും ഹാര്‍ഡ് ഡിസ്‌കും പിടിച്ചെടുത്തു
കേരളാ കോൺഗ്രസിനെ മുന്നണിയിലെത്തിക്കാൻ സാധിച്ചത് ജില്ലയിലാകെ പാർട്ടിക്ക് വൻ നേട്ടമുണ്ടാക്കാൻ കഴിഞ്ഞെന്നും സംഘടനാ റിപ്പോർട്ടിൽ പറയുന്നു. തിരുവനന്തപുരത്തെ വിവാദമായ മെഗാ തിരുവാതിരക്കെതിരെയും യോഗത്തിൽ വിമർശനമുയർന്നു. തിരുവാതിര നടത്തിയ സമയം ശരിയായില്ലെന്ന നിലപാടിലാണ് പ്രതിനിധികൾ.
കോട്ടയം ജില്ലാ സമ്മേളനത്തിൽ പ്രതിനിധികൾ ഉൾപ്പെടെ 200 പേർ മാത്രമാണ് പങ്കെടുക്കുന്നത്. മെഗാ തിരുവാതിര വിവാദത്തിന്റെ പശ്ചാത്തലത്തിൽ ആൾക്കൂട്ടം പരമാവധി കുറയ്ക്കാൻ ജില്ലാ നേതൃത്വം നിർദ്ദേശം നൽകിയിരുന്നു. അതുകൊണ്ടു തന്നെ പ്രതിനിധി സമ്മേളനത്തിന് മുന്നോടിയായുള്ള ചടങ്ങുകളിലെല്ലാം ആളുകളെ പരമാവധി കുറച്ചിരുന്നു.
Story Highlights : kottayam-cpm-party-committee-meeting-discussion-about-pala-election-failure
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here