Advertisement

ഏകീകൃത കുർബാന; സമരം ശക്തമാക്കി വൈദികർ

January 13, 2022
Google News 1 minute Read

സീറോ മലബാർ സഭയിൽ ഏകീകൃത കുർബാന നടപ്പിലാക്കാനുള്ള തീരുമാനത്തിനെതിരെ എറണാകുളം-അങ്കമാലി അതിരൂപതയുടെ വൈദികർ സമരം ശക്തമാക്കുകയാണ്. ഇതിൻറെ ഭാഗമായി എറണാകുളം-അങ്കമാലി അതിരൂപതാ ആസ്ഥാനത്ത് വൈദികർ അനിശ്ചിതകാല നിരാഹാരസമരം തുടങ്ങി. ജനാഭിമുഖ കുർബാന തുടരാനുള്ള അനുവാദം സ്ഥിരപ്പെടുത്തി ലഭിക്കും വരെ സമരം തുടരാനാണ് വൈദികരുടെ തീരുമാനം.

വൈദികനായ ഡോക്ടർ ബാബു ജോസഫ് കളത്തിലാണ് എറണാകുളം ബിഷപ് ഹൗസിൽ അനിശ്ചിതകാല നിരാഹാരസമരം കിടക്കുന്നത്. ഏകീകൃത കുർബാന നടപ്പിലാക്കാൻ അതിരൂപതയ്ക്ക് ലഭിച്ചിട്ടുള്ള ഒഴിവ് ഇല്ലാതാക്കാനുള്ള ശ്രമമാണ് സിനഡ് നടത്തിക്കൊണ്ടിരിക്കുന്നതെന്നും വൈദികർ ആരോപിക്കുന്നുണ്ട്.

വൈദികരുടെ റിലെ സത്യഗ്രഹവും തുടരുകയാണ്. സമരത്തിൻറെ ഭാഗമായി ഇന്ന് സീറോ മലബാർ സഭ ആസ്ഥാനമായ മൗണ്ട് സെന്റ് തോമസിന് മുന്നിൽ അൽമായ മുന്നേറ്റത്തിൻ്റെ നേതൃത്വത്തിൽ പന്തംകൊളുത്തി പ്രകടനവും നടത്തും.

Story Highlights : priests-intensified-protest

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here