സിപിഐഎം പൊതു സമ്മേളനം ഒഴിവാക്കി, പകരം വിര്‍ച്ച്വല്‍ സമ്മേളനം

സിപിഐഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നാളെ നടത്താനിരുന്ന പൊതുസമ്മേളനം ഒഴിവാക്കി. സര്‍ക്കാര്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പുതുക്കിയതിനെ തുടര്‍ന്നാണ് പൊതു സമ്മേളനം ഒഴിവാക്കുന്നതെന്ന് ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ അറിയിച്ചു. പൊതു സമ്മേളനത്തിന് പകരം വിര്‍ച്ച്വല്‍ സമ്മേളനം സംഘടിപ്പിക്കും.
പൊളിറ്റ് ബ്യൂറോ അംഗവും സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. പ്രതിനിധി സമ്മേളനം നടക്കുന്ന ജയമഹേഷ് ഓഡിറ്റോറിയത്തിലാണ് വിര്‍ച്ച്വല്‍ സമ്മേളനം നടക്കുക. ഓണ്‍ലൈനിലൂടെയുള്ള സമ്മേളനം ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ പ്രതിനിധികള്‍ വീക്ഷിക്കും.
സംസ്ഥാന നേതാക്കളും പുതുതായി തിരഞ്ഞെടുക്കപ്പെടുന്ന ജില്ലാ സെക്രട്ടറിയും യോഗത്തില്‍ പങ്കെടുക്കും. വൈകുന്നേരം നാലിനായിരിക്കും വിര്‍ച്ച്വല്‍ സമ്മേളനം.
cpim-skipped-the-general-assembly
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here