കൊവിഡ് വ്യാപനം; കോടതികള്‍ ഓണ്‍ലൈന്‍ പ്രവര്‍ത്തനത്തിലേക്ക്

സംസ്ഥാനത്തെ കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ കോടതികള്‍ ഓണ്‍ലൈനായി പ്രവര്‍ത്തിക്കാന്‍ ഹൈക്കോടതിയുടെ നിര്‍ദേശം. തിങ്കളാഴ്ച മുതലാണ് കോടതികള്‍ ഓണ്‍ലൈനിലേക്കുമാറുന്നത്. ഹൈക്കോടതിയിലും കീഴ്‌ക്കോടതികളിലും കേസുകള്‍ ഓണ്‍ലൈനായി പരിഗണിക്കുമെന്നാണ് സര്‍ക്കുലറില്‍ വിശദീകരിക്കുന്നത്. അതേസമയം തീര്‍ത്തും ഒഴിവാക്കാനാകാത്ത കേസുകള്‍ മാത്രം കോടതിയില്‍ നേരിട്ട് വാദം നടത്താന്‍ അനുമതിയുണ്ട്. നേരിട്ട് വാദം കേള്‍ക്കുന്ന കേസുകളില്‍ കോടതിമുറിയില്‍ പ്രവേശിപ്പിക്കുന്ന പരമാവധി ആളുകളുടെ എണ്ണം പതിനഞ്ചായി നിജപ്പെടുത്തി. പൊതുജനങ്ങള്‍ക്ക് കോടതി മുറിയിലേക്കുള്ള പ്രവേശനവും വിലക്കിയിട്ടുണ്ട്. (court online)
സംസ്ഥാനത്ത് ഇന്ന് 17,755 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 3819 പേര്‍ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 65,937 സാമ്പിളുകള്‍ പരിശോധിച്ചു. 26.92 ആണ് ടിപിആര്‍ നിരക്ക്. ഇന്ന് തിരുവനന്തപുരത്താണ് ഏറ്റവും കൂടുതല്‍ രോഗബാധ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തിരുവനന്തപുരം 4694, എറണാകുളം 2637, തൃശൂര്‍ 1731, കോഴിക്കോട് 1648, കോട്ടയം 1194, പത്തനംതിട്ട 863, കണ്ണൂര്‍ 845, പാലക്കാട് 835, കൊല്ലം 831, ആലപ്പുഴ 765, മലപ്പുറം 728, ഇടുക്കി 417, കാസര്‍ഗോഡ് 317, വയനാട് 250 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 65,937 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 6 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.
അതിനിടെ സിപിഐഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ പങ്കെടുത്ത ഒരാള്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. നെയ്യാറ്റിന്‍കര നഗരസഭ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.കെ ഷിബുവിനാണ് രോഗം സ്ഥിരീകരിച്ചത്. ആദ്യ ദിവസം മുഴുവന്‍ സമയവും കെ.കെ ഷിബു സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. നേരത്തെ സിപിഐഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ പങ്കെടുത്ത രണ്ട് പ്രതിനിധികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഐബി സതീഷ് എംഎല്‍എ, ജില്ലാ കമ്മിറ്റിയംഗം ഇ.ജി മോഹനന്‍ എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
Read Also : കൊവിഡ് : സംസ്ഥാനത്ത് മതപരമായ ചടങ്ങുകൾക്കും നിയന്ത്രണം
സംസ്ഥാനത്ത് മൂന്നാഴ്ചയ്ക്കുള്ളില്‍ കൊവിഡ് വൈറസിന്റെ അതിതീവ്ര വ്യാപനത്തിന് സാധ്യതയുണ്ടെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് മുന്നറിയിപ്പുനല്‍കി. സിപിഐഎം അടക്കം രാഷ്ട്രീയപ്പാര്‍ട്ടികളുടെ സമ്മേളനങ്ങളില്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുമെന്നും മന്ത്രി പറഞ്ഞു. സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചാണ് നിലവില്‍ ക്ലസ്റ്ററുകള്‍ രൂപപ്പെട്ടിരിക്കുന്നത്. എല്ലാ സ്ഥാപനങ്ങളിലും കൊവിഡ് പ്രോട്ടോകോള്‍ കര്‍ശനമായി പാലിക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചു. സംസ്ഥാനത്ത് 78 ആക്ടീവ് കൊവിഡ് ക്ലസ്റ്ററുകളുണ്ടെന്നും മന്ത്രി അറിയിച്ചു.സംസ്ഥാനത്ത് മരുന്ന് ക്ഷാമമെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നും മോണോ ക്ലോണല്‍ ആന്റിബോഡി, റെംഡെസിവര്‍ , റാബിസ് വാക്സിന്‍ ഇവയെല്ലാം ആവശ്യത്തിനുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. വാര്‍ത്തകള്‍ക്ക് പിന്നില്‍ മരുന്ന് കമ്പനികളുടെ സമ്മര്‍ദ്ദമെന്ന് സംശയിക്കുന്നതായും ആരോഗ്യമന്ത്രി പറഞ്ഞു.
Story Highlights : court online, high court, covid
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here