സി പി ഐ എം കോട്ടയം ജില്ലാ സമ്മേളനം ഇന്ന് സമാപിക്കും

സി പി ഐ എം കോട്ടയം ജില്ലാ സമ്മേളനം ഇന്ന് സമാപിക്കും. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പൊതുസമ്മേളനം ഒഴിവാക്കിയിട്ടുണ്ട്. പുതിയ ജില്ലാ സെക്രട്ടറിയേയും , ജില്ലാ കമ്മറ്റിയേയും , സംസ്ഥാന സമ്മേളന പ്രതിനിധികളേയും ഇന്ന് തെരഞ്ഞെടുക്കും.
അതേസമയം സിപിഐഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ ആഭ്യന്തരവകുപ്പിന് രൂക്ഷ വിമർശനം. പൊലീസ് പിടിച്ചുപറിക്കാരായി മാറി. ആഭ്യന്തരവകുപ്പ് നോക്കുകുത്തിയെന്നും വിമർശനം. എം.വി ജയരാജൻ മുഖ്യമന്ത്രിയുടെ ഓഫിസിലുണ്ടായിരുന്ന കാലത്ത് പൊലീസിനെ കുറച്ചെങ്കിലും നിയന്ത്രിക്കാൻ സാധിച്ചിരുന്നു.
Read Also : സ്റ്റാഫ് അംഗങ്ങൾക്ക് കൊവിഡ്; വനംമന്ത്രിയുടെ ഓഫിസ് താത്കാലികമായി അടച്ചു
ഇപ്പോൾ അതുപോലുമില്ല എന്നും വിമർശനമുണ്ടായി. പാർട്ടി ഇടപെടലില്ലാത്ത സർക്കാർ എന്നത് പ്രാദേശിക നേതൃത്വത്തിലുള്ളവർക്ക് ഉൾക്കൊള്ളാനായിട്ടില്ലെന്ന് വിമർശനം.
മുഖ്യമന്ത്രിയുടെ ഓഫിസിൽ കാര്യങ്ങൾ നോക്കാൻ ആരുമില്ലെന്ന സ്ഥിതിയാണ്. ദൈനംദിന ഭരണത്തിൽ പാർട്ടി ഇടപെടേണ്ട എന്ന് മുഖ്യന്ത്രി പിണറായി വിജയൻ പറഞ്ഞതിനെയും അംഗങ്ങൾ വിമർശിച്ചു. സമ്മേളനത്തിൻ്റെ രണ്ടാം ദിനമായ ഇന്നും പൊതുചർച്ച തുടരും.
Story Highlights : cpim-kottayam-meet-
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here