Advertisement

മഹാരാഷ്ട്രയിലും ഡൽഹിയിലും കൊവിഡ് കേസുകളിൽ നേരിയ കുറവ്; തമിഴ്‌നാട്ടിൽ രോഗവ്യാപനം കൂടുതൽ

January 15, 2022
Google News 2 minutes Read
delhi maharashtra tn covid

മഹാരാഷ്ട്രയിലും ഡൽഹിയിലും പ്രതിദിന കൊവിഡ് കേസുകളിൽ നേരിയ കുറവ്. 42,462 പേർക്കാണ് 24 മണിക്കൂറിനിടെ മഹാരാഷ്ട്രയിൽ കൊവിഡ് സ്ഥിരീകരിച്ചത്. 125 പേർകൂടി ഒമിക്രോൺ സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ ആകെ ഒമിക്രോൺ ബാധിതരുടെ എണ്ണം 1730 ആയി. ഡൽഹിയിൽ 20,718 പേർ കൊവിഡ് ബാധിതരായി. ടി പി ആർ നിരക്ക് 30 ശതമാനത്തിന് മുകളിൽ തുടരുന്നു. ( delhi maharashtra TN covid )

കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ ഡൽഹിയിലെ വാരന്ത്യ കർഫ്യൂ പുരോഗമിക്കുന്നു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും, വരും ദിവസങ്ങളിൽ കേസുകൾ കുറയുമെന്നും ആരോഗ്യമന്ത്രി സത്യേന്ദർ ജെയിൻ പറഞ്ഞു.

അതിനിടെ രാജ്യത്തെ പ്രതിദിന കൊവിഡ് കേസ് രണ്ടരലക്ഷത്തിന് മുകളിൽ തുടരുന്നു. രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുള്ള ഒമിക്രോൺ കേസുകളുടെ എണ്ണം ആറായിരം കടന്നു.

Read Also : കൊവിഡ് വ്യാപനം; കോടതികള്‍ ഓണ്‍ലൈന്‍ പ്രവര്‍ത്തനത്തിലേക്ക്

തമിഴ്‌നാട്ടിൽ കൊവിഡ് വ്യാപനത്തിന് കുറവില്ല. 23,989 പേർക്കുകൂടി 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചു. ഇതിൽ 8,963 രോഗികൾ ചെന്നൈ നഗരത്തിൽ നിന്ന് മാത്രമാണ്. 15.3% ആണ് സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ്. ചെന്നൈയിൽ 28.6% ആണ് ടിപിആർ. 1,31,007 ആക്ടീവ് രോഗികൾ ഇപ്പോൾ സംസ്ഥാനത്തുണ്ട്. 11 മരണം കൂടി സ്ഥിരീകരിച്ചു. ഇതോടെ തമിഴ്‌നാട്ടിൽ ആകെ കൊവിഡ് മരണം 36,967 ആയി. തമിഴ്‌നാട്ടിൽ ഇതുവരെ 241 പേരിൽ ഒമിക്രോൺ വകഭേഭം കണ്ടെത്തി. ഇന്ന് പുതിയ ഒമിക്രോൺ രോഗികളില്ല. 10,988 പേർക്ക് ഇന്ന് രോഗം ഭേദമായി.

Story Highlights : delhi maharashtra tn covid

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here