പഞ്ചാബില്‍ കോണ്‍ഗ്രസിന് തിരിച്ചടി; മുന്‍ മന്ത്രി എഎപിയിലേക്ക്

പഞ്ചാബില്‍ നിയമസഭാ തെരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം ശേഷിക്കെ മുന്‍ മന്ത്രി ജോഗീന്ദര്‍ സിംഗ് മന്‍ ആംആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നു. ജോഗീന്ദറിന്റെ വരവ് സംസ്ഥാനത്ത എഎപിക്ക് വലിയ ഉത്തേജനം നല്‍കുമെന്ന് എഎപി നേതാവ് രാഘവ് ഛദ്ദ വ്യക്തമാക്കി. പഞ്ചാബ് കോണ്‍ഗ്രസില്‍ മൂന്ന് തവണ എംഎല്‍എയും മുന്‍ ക്യാബിനറ്റ് മന്ത്രിയുമായ മന്‍ കോണ്‍ഗ്രസുമായുള്ള 50 വര്‍ഷത്തെ ബന്ധം അവസാനിപ്പിച്ചാണ് എഎപിയിലെത്തുന്നത്.
നിലവില്‍ പഞ്ചാബ് അഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷന്റെ ചെയര്‍മാനാണ് ജോഗീന്ദര്‍ സിംഗ് മന്‍. ബിയാന്ത് സിംഗ്, രജീന്ദര്‍ കൗര്‍ ഭട്ടല്‍, അമരീന്ദര്‍ സിംഗ് എന്നിവരുള്‍പ്പെടുന്ന മന്ത്രിസഭകളികളിലുണ്ടായിരുന്ന മന്‍, ഈ പദവിയും രാജിവച്ചുകൊണ്ടാണ് പാര്‍ട്ടി വിട്ടത്. സംസ്ഥാനത്തെ പട്ടിക ജാതി വിഭാഗത്തില്‍ നിന്നുള്ള പ്രധാനനേതാവാണ് മന്‍. ഇതും സംസ്ഥാനത്ത് ഇത്തവണ വലിയ പ്രതീക്ഷ വച്ചുപുലര്‍ത്തുന്ന എഎപി തെരഞ്ഞെടുപ്പില്‍ ഗുണകരമാക്കി മാറ്റും. കോടിക്കണക്കിന് രൂപയുടെ പോസ്റ്റ് മെട്രിക് എസ്സി സ്‌കോളര്‍ഷിപ്പ് അഴിമതി നടത്തിയവര്‍ക്കെതിരെ നടപടിയെടുക്കാത്തതിലും ഫഗ്വാര ജില്ലയുടെ തെരഞ്ഞെടുപ്പ് ചുമതല തന്നെ ഏല്‍പ്പിക്കാത്തിലും അസ്വസ്ഥനായിരുന്നു അദ്ദേഹം.
Inspired by Arvind ji's vision, Punjab's former cabinet minister & 3 time MLA Joginder Singh Mann ji joins AAP ending his 50year old association with Congress. He was presently chairman of Punjab Agro Industries Corp. His induction will give a huge boost to party's unit in Punjab pic.twitter.com/hRX84ThFQa
— Raghav Chadha (@raghav_chadha) January 15, 2022
പാര്‍ട്ടിയില്‍ നിന്ന് വിടുന്നതായി സോണിയാ ഗാന്ധിക്ക് എഴുതിയ കത്തില്‍, താന്‍ കോണ്‍ഗ്രസുകാരനായി മരിക്കുമെന്ന് സ്വപ്‌നം കണ്ടിരുന്നു, എന്നാല്‍ സ്‌കോളര്‍ഷിപ്പ് പദ്ധതിയുടെ അട്ടിമറിക്കാരെ കോണ്‍ഗ്രസ് സംരക്ഷിക്കുന്നതിനാല്‍ തന്റെ മനസ്സാക്ഷി ഇവിടെ തുടരാന്‍ അനുവദിക്കുന്നില്ലെന്ന് മന്‍ വ്യക്തമാക്കി. അതേസമയം പഞ്ചാബില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ ആദ്യഘട്ട പട്ടിക പുറത്തുവിട്ടു. പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി. 86 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചത്.
മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നി ചാംകൗര്‍ സാഹിബിലും പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ നവജ്യോത് സിംഗ് സിദ്ദു അമൃത്സര്‍ ഈസ്റ്റിലും മത്സരിക്കും. ഇരുവരുടെയും സിറ്റിംഗ് മണ്ഡലങ്ങള്‍ തന്നെയാണിത്.
Read Also : ലത മങ്കേഷ്‌കർ ഐസിയുവിൽ തന്നെ തുടരും
പഞ്ചാബ് ഉപമുഖ്യമന്ത്രി രണ്‍ധാവ ധേരാ ബാബ നാനാക് മണ്ഡലത്തില്‍ നിന്ന് ജനവിധി തേടും. അമൃത്സര്‍ സെന്‍ട്രലില്‍ നിന്നാണ് ഓം പ്രകാശ് സോണി മത്സരിക്കാനിറങ്ങുക. നടന്‍ സോനു സൂദിന്റെ സഹോദരി മാളവിക മോഗയില്‍ നിന്ന് മത്സരിക്കും. ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂര്‍ സംസ്ഥാനങ്ങള്‍ക്കൊപ്പം ഫെബ്രുവരി 14 ന് പഞ്ചാബില്‍ ഒറ്റഘട്ടമായാണ് വോട്ടെടുപ്പ് നടക്കുന്നത്. മാര്‍ച്ച് 10ന് വോട്ടെണ്ണും.
Story Highlights : joginder mann, congress, AAP, Punjab congress
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here