പിഎംഎ സലാമിന് കുരുക്ക്; മിനുട്സ് തിരുത്താൻ ആവശ്യപ്പെടുന്ന ഓഡിയോ പുറത്ത്

എം എസ് എഫ് വിവാദ യോഗത്തിന്റെ മിനുട്സ് തിരുത്താൻ ലീഗ് ജനറൽ സെക്രട്ടറി പി എം എ സലാം ഇടപെട്ടതായി രേഖകൾ. ഹരിത നേതാക്കളെ അധിക്ഷേപിക്കുന്ന മിനുട്സ് തിരുത്താൻ പി എം എ സലാം ആവശ്യപ്പെടുന്ന ഓഡിയോ പുറത്ത് . പൊലീസ് ഹാജരാക്കാനാവശ്യപ്പെട്ട മിനുട്സ് തിരുത്താനാണ് പി എം എ സലാം ആവശ്യപ്പെട്ടത്. പാർട്ടി പറയുന്നത് അനുസരിക്കേണ്ടി വരുമെന്ന് എം എസ് എഫ് നേതാക്കളോട് പി എം എ സലാം ഓഡിയോയിൽ ആവശ്യപ്പെടുന്നുണ്ട് . മിനുട്സ് തിരുത്താൻ ആവശ്യപ്പെടുന്ന പി എം എ സലാമിന്റെ ശബ്ദ രേഖ ട്വന്റി ഫോറിൻ ലഭിച്ചു.
വിവാദമായ എം എസ് എഫ് യോഗത്തിന്റെ മിനുട്‌സ് തിരുത്താനും,പൊലീസിൽ ഹാജരാക്കരുതെന്നും മുസ്ലിം ലീഗിലെ ചിലർ ലത്തീഫ് തുറയൂരിനോട് ആവശ്യപ്പെട്ടുവെന്ന് എം എസ് എഫ് നേതാക്കൾ വാർത്താ സമ്മേളനത്തിൽ വെളിപ്പെടുത്തിയിരുന്നു. ലീഗിനെ ബാധിച്ചിരിക്കുന്ന മാരക വൈറസാണ് പി എം എ സലാം എന്ന രൂക്ഷ വിമർശനം നേതാക്കൾ നേതൃത്വത്തിനെതിരെ ഉന്നയിച്ചിരുന്നു.
Read Also : നേതൃത്വത്തിനെതിരായ വിമർശനം; മൂന്ന് എം.എസ്.എഫ് നേതാക്കൾക്കെതിരെ ലീഗിൽ കടുത്ത നടപടി
അതേസമയം ലീഗ് നേതൃത്വത്തെ വിമർശിച്ച എം എസ് എഫ് നേതാക്കൾക്കെതിരെ മുസ്ലീം ലീഗിന്റെ അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു .എം എസ് എഫ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറി ലത്തീഫ് തുറയൂർ,സംസ്ഥാന ജോയിന്‍റ് സെക്രട്ടറി കെ.എം ഫവാസ്,പ്രവർത്തക സമിതി അംഗം കെ.വി. ഹുദൈഫ് എന്നിവരെ മുസ്ലിം ലീഗിന്‍റെയും,പോഷക സംഘടനകളുടെയും പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു.
Story Highlights : Minutes-MSF Controversial Meeting- controversy- pma salam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here