സീറ്റ് വിഭജന ചര്‍ച്ചകള്‍ പരാജയപ്പെട്ടു; യുപിയില്‍ സമാജ്‌വാദി പാര്‍ട്ടിയുമായി സഖ്യത്തിനില്ലെന്ന് ചന്ദ്രശേഖര്‍ ആസാദ്

ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ സമാജ്‌വാദി പാര്‍ട്ടിയുമായി തന്റെ ആസാദ് സമാജ് പാര്‍ട്ടി സഖ്യത്തിനില്ലെന്ന് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ്. സീറ്റ് വിഭജന ചര്‍ച്ചകള്‍ നടന്നിരുന്നെങ്കിലും സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് തങ്ങളെ അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ഇരുപാര്‍ട്ടികളും തമ്മില്‍ സഖ്യമില്ലെന്ന് ചന്ദ്രശേഖര്‍ ആസാദ് പ്രഖ്യാപിച്ചത്. അഖിലേഷ് യാദവ് ദളിത് വിഭാഗങ്ങളുടെ പിന്തുണ ആഗ്രഹിക്കുന്നില്ലെന്നും ആസാദ് വാര്‍ത്താ സമ്മേളനത്തിലൂടെ കുറ്റപ്പെടുത്തി.
സീറ്റ് വിഭജനം സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി ഇന്നലെ ചന്ദ്രശേഖര്‍ ആസാദ് അഖിലേഷ് യാദവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ചന്ദ്രശേഖര്‍ ആസാദ് 10 സീറ്റുകള്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും അഖിലേഷ് യാദവ് മൂന്ന് സീറ്റുകള്‍ മാത്രമാണ് വാഗ്ദാനം ചെയ്തതെന്നാണ് റിപ്പോര്‍ട്ടുകള്‍. ചന്ദ്രശേഖര്‍ ആസാദ്-അഖിലേഷ് യാദവ് കൂടിക്കാഴ്ച്ചയ്ക്കുശേഷം സഖ്യ പ്രഖ്യാപനം ഇന്നുണ്ടാകുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്.
Read Also : പഞ്ചാബില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ആരാകണമെന്ന് ജനങ്ങളോട് ചോദിച്ച് എഎപി; പ്രതികരിച്ചത് 8 ലക്ഷം പേര്‍
ഏഴ് ഘട്ടങ്ങളായാണ് ഉത്തര്‍പ്രദേശില്‍ തെരഞ്ഞെടുപ്പ് നടക്കുക. ഫെബ്രുവരി 10ന് ആരംഭിക്കുന്ന തെരഞ്ഞെടുപ്പ് മാര്‍ച്ച് ഏഴുവരെ നീണ്ടുനില്‍ക്കും. മാര്‍ച്ച് 10നാണ് ഫലം പ്രഖ്യാപിക്കുക. ഭരണത്തിലിരിക്കുന്ന ബിജെപിയെ നേരിടാന്‍ ശക്തമായ പടയൊരുക്കം നടത്തുകയാണ് സമാജ്‌വാദി പാര്‍ട്ടി. യോഗി ആദിത്യനാഥ് സര്‍ക്കാരിനോടുള്ള എതിര്‍പ്പ് പരസ്യമാക്കി മൂന്ന് മുന്‍മന്ത്രിമാരുള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ ബിജെപിയില്‍ നിന്നും രാജിവെച്ച് സമാജ്‌വാദി പാര്‍ട്ടിക്കൊപ്പം ചേര്‍ന്നിരുന്നു.
Story Highlights : Bhim army chief says no alliance with samajwadi party in UP
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here