Advertisement

‘ബിജെപിയുടെ വിദ്വേഷരാഷ്ട്രീയം ദോഷകരം’; എതിരിടാന്‍ ജനങ്ങളുടെ പിന്തുണ തേടി രാഹുല്‍ ഗാന്ധി

January 16, 2022
Google News 5 minutes Read

ബിജെപിയുടെ വിദ്വേഷരാഷ്ട്രീയം രാജ്യത്തിന് ദോഷകരമാണെന്ന ആക്ഷേപവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. വിദ്വേഷത്തെ സാഹോദര്യം കൊണ്ട് എതിരിടാന്‍ ജനങ്ങള്‍ തന്നോടൊപ്പം അണിനിരക്കണമെന്ന് രാഹുല്‍ ആഹ്വാനം ചെയ്തു. ബിജെപി സര്‍ക്കാരിന്റെ വലിയ ന്യൂനതയേതെന്ന് ആരാഞ്ഞുകൊണ്ട് ട്വിറ്ററില്‍ രാഹുല്‍ ഒരു അഭിപ്രായ സര്‍വ്വേ സംഘടിപ്പിച്ചിരുന്നു. 347,396 പേര്‍ പങ്കെടുത്ത സര്‍വ്വേയില്‍ 35 ശതമാനം ആളുകളും ബിജെപിയുടെ വിദ്വേഷ രാഷ്ട്രീയം വലിയ ന്യൂനതയായി ചൂണ്ടിക്കാട്ടിയ പശ്ചാത്തലത്തിലായിരുന്നു വിദ്വേഷത്തെ എതിരിടാനുള്ള രാഹുലിന്റെ ആഹ്വാനം.

ബിജെപിയുടെ വിദ്വേഷം രാജ്യത്ത് തൊഴിലില്ലായ്മയ്ക്ക് കാരണമാകുന്നുവെന്ന് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. സാമൂഹിക സമാധാനമില്ലാതെ ആഭ്യന്തര വിദേശ വ്യവസായങ്ങള്‍ക്ക് പ്രവര്‍ത്തിക്കാനാകില്ല. അതിനാല്‍ വിദ്വേഷത്തില്‍ മുങ്ങിയ രാഷ്ട്രീയ അന്തരീക്ഷത്തെ എതിരിടാന്‍ ജനങ്ങള്‍ ജനങ്ങള്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് അദ്ദേഹം സൂചിപ്പിച്ചു.

Read Also : പഞ്ചാബില്‍ ആര്? പ്രതീക്ഷയോടെ ഛന്നിയും സിദ്ദുവും

തൊഴിലില്ലായ്മ രാജ്യം നേരിടുന്ന വലിയ പ്രശ്‌നമാണെന്നും അത് പരിഹരിക്കാന്‍ പ്രധാനമന്ത്രിക്ക് ഉത്തരവാദിത്വമുണ്ടെന്നും രാഹുല്‍ പറഞ്ഞു. ഇനി ഒഴിവുകഴിവുകളല്ല മറിച്ച് ഉത്തരങ്ങളാണ് സര്‍ക്കാരില്‍ നിന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം ട്വീറ്റിലൂടെ പറഞ്ഞു.

Story Highlights : BJP’s hate politics is harmful to nation says Rahul Gandhi on a tweet

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here