തിരൂരിലെ മൂന്നര വയസുകാരന്റെ മരണം; അമ്മയുടെ രഹസ്യ മൊഴി രേഖപ്പെടുത്തി

തിരൂരിലെ മൂന്നര വയസുകാരന്റെ മരണവുമായി ബന്ധപ്പെട്ട് അമ്മയുടെ രഹസ്യ മൊഴി രേഖപ്പെടുത്തി മജിസ്‌ട്രേറ്റ്. ഭാര്യയുടെ ആദ്യ ബന്ധത്തിലുള്ള കുട്ടിയെന്ന ദേഷ്യമാണ് മർദിക്കാൻ കാരണമെന്ന് പൊലീസ് വ്യക്തമാക്കുന്നു. പ്രതിയായ രണ്ടാനച്ഛൻ കഞ്ചാവ് ഉൾപ്പെടെയുള്ളവ ഉപയോഗിച്ചാണ് കുട്ടിയെ മർദിച്ചിരുന്നത്. വിശദമായ ചോദ്യം ചെയ്യലിനായി പ്രതിയെ ഉടൻ കസ്റ്റഡിയിൽ വാങ്ങുമെന്നും പൊലീസ് വ്യക്തമാക്കി.
തിരൂരിൽ വാടകയ്ക്ക് താമസിക്കുന്ന പശ്ചിമ ബംഗാൾ കുടുംബത്തിലെ ഷെയ്ക്ക് സിറാജാണ് കൊല്ലപ്പെട്ടത്. രണ്ടാനച്ഛൻ അർമാൻ കുട്ടിയെ ജില്ലാ ആശുപത്രിയിലാക്കിയ ശേഷം രക്ഷപ്പെടുകയായിരുന്നു. ഇയാളെ പിന്നീട് പാലക്കാട് നിന്ന് പൊലീസ് പിടികൂടിയിരുന്നു.
Read Also : തിരൂരിലെ മൂന്നരവയസുകാരന്റെ മരണം; രണ്ടാനച്ഛൻ അറസ്റ്റിൽ
തിരൂര്‍ ഇല്ലത്തപ്പാടത്തെ ക്വാര്‍ട്ടേഴ്‌സിലാണ് കുടുംബം താമസിക്കുന്നത്. മുംതാസ് ബീവിയുടെ ആദ്യഭര്‍ത്താവായ ഷെയ്ക്ക് റഫീക്കിന്റെ മകനാണ് മരിച്ച ഷെയ്ക്ക് സിറാജ്. ഒരു വര്‍ഷം മുമ്പ് റഫീക്കുമായുള്ള വിവാഹബന്ധം വേര്‍പ്പെടുത്തിയതിന് ശേഷം അര്‍മാനെ മുംതാസ് ബീവി വിവാഹം കഴിക്കുകയായിരുന്നു.
Story Highlights : child dies in Tirur; The mother’s secret statement recorded
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here