Advertisement

കൊവിഡ് ക്ലസ്റ്റർ രൂപപെട്ട സി ഇ ടി എഞ്ചിനീയറിംഗ് കോളജിൽ പരീക്ഷ; പ്രതിഷേധവുമായി വിദ്യാർത്ഥികൾ;മാര്‍ ഇവാനിയോസ് കോളജ് അടച്ചു

January 16, 2022
Google News 1 minute Read

കൊവിഡ് ക്ലസ്റ്റർ രൂപപെട്ടതിനെ തുടർന്ന് അടച്ച തിരുവനന്തപുരം സി ഇ ടി എഞ്ചിനീയറിംഗ് കോളജിൽ പരീക്ഷ നടത്തനൊരുങ്ങുന്നതിനെതിരെ പ്രതിഷേധവുമായി വിദ്യാർത്ഥികൾ. എം സി എ അഞ്ചാം സെമസ്‌റ്റർ പരീക്ഷയാണ് നാളെ നടക്കുന്നത്.

59 വിദ്യാർത്ഥികളാണ് ഈ പരീക്ഷ എഴുതാനുള്ളത്. ഈ കൂട്ടത്തിൽ ഒരു വിദ്യാർത്ഥി നേരത്തെ കൊവിഡ് പോസിറ്റീവ് ആയിരുന്നു, പലർക്കും രോഗ ലക്ഷണമുണ്ടെന്നും പരീക്ഷ മറ്റൊരു ദിവസത്തേക്ക് മാറ്റണമെന്നും വിദ്യാർത്ഥികൾ ആവശ്യപ്പെട്ടു.

Read Also : സിപിഐഎം പാര്‍ട്ടി സമ്മേളനങ്ങള്‍ പൊലീസ് കണ്ടില്ലെന്ന് നടിക്കുന്നുവെന്ന് രമേശ് ചെന്നിത്തല

കേരള സാങ്കേതിക സർവകലാശാലയുമായി വിദ്യാർത്ഥികൾ ബന്ധപ്പെട്ടിരുന്നു അവിടെ ചേർന്ന യോഗത്തിൽ പരീക്ഷകളിൽ മാറ്റമില്ല എന്നാണ് അധികൃതർ അറിയിച്ചത്. കൊവിഡ് ക്ലസ്റ്റർ രൂപപെട്ടതിനെ തുടർന്ന് അടച്ചതാണ് തിരുവനന്തപുരം സി ഇ ടി എഞ്ചിനീയറിംഗ് കോളജ്. 100 ലധികം വിദ്യാർത്ഥികൾക്ക് കൊവിഡ് പോസിറ്റീവ് ആയിരുന്നു തുടർന്നാണ് കോളജ് അടച്ചത്.

അതിനിടെ 40 ലധികം വിദ്യാര്‍ത്ഥികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മാര്‍ ഇവാനിയോസ് കോളജ് അടച്ചു. മാര്‍ ഇവാനിയോസ് കോളജില്‍ 31ാം തീയതി വരെ ഓണ്‍ലൈനായി ക്ലാസുകള്‍ തുടരുമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഒന്ന്, മൂന്ന് സെമസ്റ്ററുകളുടെ ഇന്റേണല്‍ പരീക്ഷകളും, 25ാം തീയതി നടത്താനിരുന്ന കോളജ് തെരഞ്ഞെടുപ്പും മാറ്റി വെച്ചിട്ടുണ്ട്.സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ രോഗികളുളളത് തിരുവനന്തപുരം ജില്ലയിലും എറണാകുളം ജില്ലയിലുമാണ്. ഇന്ന് തിരുവനന്തപുരത്ത് 3917, എറണാകുളം 3204 പേര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്.

Story Highlights : covid-diffusion-cet-college- conduct-exams-closed-ivanios-college

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here