കെ എസ് ആർ ടി സി ജീവനക്കാർക്കിടയിൽ കൊവിഡ് വ്യാപനം രൂക്ഷം

കെ എസ് ആർ ടി സി ജീവനക്കാർക്കിടയിൽ കൊവിഡ് വ്യാപനം രൂക്ഷം. തിരുവനന്തപുരം ഡിപ്പോയിൽ നാൽപ്പതിലധികം ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആറ്റിങ്ങൽ യൂണിറ്റിൽ 10 ഡ്രൈവർമാർക്കും 7 കണ്ടക്ടർമാർക്കും കൊവിഡ് സ്ഥിരീകരിച്ചു.
കൊവിഡ് ബാധിച്ച കെ എസ് ആർ ടി സി ജീവനക്കാരിൽ അധികവും പമ്പ സർവീസ് കഴിഞ്ഞ് മടങ്ങിയെത്തിവർക്കാണ്. ജീവനക്കാർക്കിടയിലെ കൊവിഡ് വ്യാപനം ബസ് സർവീസുകളെ ബാധുമെന്ന ആശങ്കയും നിലവിൽ ഉണ്ട്.
Read Also :ഷാനെ തട്ടിക്കൊണ്ടു പോയത് കൊലപ്പെടുത്താൻ; അഞ്ച് പ്രതികൾ, ഒരാൾ കൂടി കസ്റ്റഡിയിലെന്നും പൊലീസ്
കൂടാതെ സംസ്ഥാനത്തെ പ്രതിദിന കൊവിഡ് കേസുകൾ ഉയരുന്നതിനാൽ എല്ലാവരും അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു.10 ദിവസം കൊണ്ട് നാലിരട്ടി വർധനയുണ്ടായെന്ന് ആരോഗ്യവകുപ്പ് ചൂണ്ടിക്കാട്ടി. കൊവിഡ് രണ്ടാം തരംഗത്തെ അതിജീവിച്ച് സംസ്ഥാനത്തെ കൊവിഡ് കേസുകൾ ഡിസംബർ 26ന് 1824 വരെ കുറഞ്ഞതാണ്.
എന്നാൽ ക്രിസ്മസ്, ന്യൂ ഇയർ കഴിഞ്ഞതോടെ വളരെ പെട്ടെന്ന് കൊവിഡ് കേസുകൾ വർധിച്ചു. പൊതുസ്ഥലങ്ങളിൽ ഇറങ്ങുന്നവർ ശരിയായവിധം എൻ 95 മാസ്‌കോ, ഡബിൾ മാസ്‌കോ ധരിക്കേണ്ടതാണെന്നും മന്ത്രി വ്യക്തമാക്കി. ഇനിയും കൊവിഡ് കേസുകൾ കുത്തനെ ഉയരാതിരിക്കാൻ എല്ലാവരും അതീവ ജാഗ്രത പാലിക്കണം. ആരിൽ നിന്നും കൊവിഡ് പകരുന്ന അവസ്ഥയാണുള്ളത്. സ്വയം സുരക്ഷയാണ് ഏറ്റവും പ്രധാനം. രോഗലക്ഷണങ്ങളുള്ളവർ ആരോഗ്യ പ്രവർത്തകരുടെ നിർദേശമനുസരിച്ച് കൊവിഡ് പരിശോധന നടത്തണം. എല്ലാവരും കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.
Story Highlights : covid-spread-in-ksrtc-dippos-
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here