ബോംബെ ഐഐടിയില്‍ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത നിലയില്‍

ബോംബെ ഐഐടിയില്‍ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത നിലയില്‍. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. ഐഐടിയില്‍ രണ്ടാംവര്‍ഷ മാസ്റ്റേഴ്‌സ് വിദ്യാര്‍ത്ഥിയായ 26കാരനാണ് മരിച്ചത്. കെട്ടിടത്തിന്റെ ഏഴാം നിലയില്‍ നിന്ന് ചാടുകയായിരുന്നു. വിദ്യാര്‍ത്ഥിയെ ഘട്‌കോപറിലെ രാജവാഡി ആളുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഇയാളുടെ ഹോസ്റ്റല്‍ മുറിയില്‍ നിന്ന് ആത്മഹത്യാക്കുറിപ്പും കണ്ടെടുത്തിട്ടുണ്ട്. തന്റെ മരണത്തിന് മറ്റാരും കാരണക്കാരല്ലെന്നും വിഷാദ രോഗമുണ്ടായിരുന്നെന്നും ചികിത്സയിലാണെന്നും ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. സംഭവത്തില്‍ പവായി പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.
Read Also : പഞ്ചാബ് തെരഞ്ഞെടുപ്പ് ഫെബ്രുവരി 20ലേക്ക് മാറ്റി
Story Highlights : IIT student suicide, Bombay IIT
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here