Advertisement

കേരള വനിതാ ലീഗ് കിരീടം ഗോകുലം കേരളയ്ക്ക്

January 18, 2022
Google News 1 minute Read

കേരള വനിതാ ലീഗ് കിരീടം ഗോകുലം കേരളയ്ക്ക്. ഇന്ന് നടന്ന മത്സരത്തിൽ ഡോൺ ബോസ്കോയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചതോടെയാണ് ഗോകുലം കേരള വനിതാ ലീഗ് കിരീടം ഉറപ്പിച്ചത്. ലീഗിൽ 90ലധികം ഗോളുകൾ എതിരാളികളുടെ വലയിൽ നിക്ഷേപിച്ച ഗോകുലം ഇതുവരെ ഒരു ഗോൾ പോലും വഴങ്ങിയിട്ടില്ല. ഈ മാസം 23നാണ് ഗോകുലത്തിൻ്റെ അവസാന മത്സരം.

ഇതുവരെ 9 മത്സരങ്ങൾ കളിച്ച ഗോകുലം 93 ഗോളുകളാണ് അടിച്ചുകൂട്ടിയത്. ഇന്ത്യൻ വനിതാ ലീഗ് ജേതാക്കളായ ഗോകുലത്തിൻ്റെ കരുത്തുറ്റ ടീമിനോട് എതിരിടാൻ ലീഗിലെ മറ്റൊരു ടീമിനും കഴിഞ്ഞില്ല. ഇന്ന് ഡോൺ ബോസ്കോയ്ക്കെതിരെ നേടിയ രണ്ട് ഗോളുകൾ ഉൾപ്പെടെ 39 ഗോളുകൾ നേടിയ എൽഷദ്ദായ് ആണ് ലീഗിലെ ടോപ്പ് സ്കോറർ.

9 മത്സരങ്ങളിൽ നിന്ന് 27 പോയിൻ്റാണ് ഗോകുലം കേരളയ്ക്ക് ഉള്ളത്. 23നു നടക്കുന്ന അവസാന മത്സരത്തിനു ശേഷം ഗോകുലത്തിന് ട്രോഫി സമ്മാനിക്കും.

Story Highlights : gokulam kerala wins kwl

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here