റബാഡയ്ക്ക് വിശ്രമം; ഏകദിന പരമ്പരയിൽ കളിക്കില്ല

ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിൽ ദക്ഷിണാഫ്രിക്കൻ പേസർ കഗീസോ റബാഡ കളിക്കില്ല. വർക്ക്ലോഡ് കണക്കിലെടുത്താണ് താരത്തിനു വിശ്രമം അനുവദിച്ചത്. റബാഡയ്ക്ക് പകരം ആരെയും മാനേജ്മെൻ്റ് ടീമിൽ ഉൾപ്പെടുത്തിയിട്ടില്ല. നാളെ മുതലാണ് മൂന്ന് മത്സരങ്ങൾ അടങ്ങുന്ന ഏകദിന പരമ്പര ആരംഭിക്കുക. (Rabada released South Africa)
ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന മത്സരത്തിൽ ലോകേഷ് രാഹുൽ തന്നെ ഇന്നിംഗ്സ് ഓപ്പൺ ചെയ്യും. രാഹുലിനൊപ്പം ശിഖർ ധവാൻ, ഋതുരാജ് ഗെയ്ക്‌വാദ്, ഇഷാൻ കിഷൻ എന്നീ താരങ്ങളിൽ ഒരാൾ സഹ ഓപ്പണറാവും. ധവാൻ തന്നെയാവും ഫസ്റ്റ് ചോയ്സ്. ഓൾറൗണ്ടർ വെങ്കടേഷ് അയ്യർ ടീമിൽ ഇടംപിടിക്കുമെന്നാണ് സൂചന.
താൻ ഓപ്പണറാവുമെന്ന് രാഹുൽ തന്നെയാണ് അറിയിച്ചത്. ക്യാപ്റ്റൻ രോഹിത് ശർമ്മ പരുക്കേറ്റ് പുറത്തായതിനാൽ രാഹുലാണ് ഇന്ത്യയെ നയിക്കുന്നത്. ടെസ്റ്റ് പരമ്പര ഒന്നിനെതിരെ രണ്ട് മത്സരങ്ങൾക്ക് പരാജയപ്പെട്ടതിനാൽ ഇന്ത്യക്ക് ഏകദിന പരമ്പരയിൽ വിജയിക്കേണ്ടത് വളരെ അത്യാവശ്യമാണ്.
Read Also : ദക്ഷിണാഫ്രിക്കക്കെതിരെ രാഹുൽ തന്നെ ഓപ്പണർ; വെങ്കടേഷ് അയ്യർ കളിച്ചേക്കും
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ അപ്രതീക്ഷിത പരമ്പര തോൽവിക്ക് പിന്നാലെ കോലി ടെസ്റ്റ് നായക സ്ഥാനം രാജിവച്ചിരുന്നു. ട്വിറ്ററിലൂടെയായിരുന്നു കോലിയുടെ രാജി പ്രഖ്യാപനം. ഹൃദയ സ്പർശിയായ കുറിപ്പിലൂടെയായിരുന്നു പ്രഖ്യാപനം. ബിസിസിഐക്കും, മുൻ മുഖ്യ പരിശീലകൻ രവി ശാസ്ത്രിക്കും, മുൻ ക്യാപ്റ്റൻ എംഎസ് ധോണിക്കും രാജി കുറിപ്പിൽ വിരാട് കോലി നന്ദി അറിയിച്ചു.
2014 ലാണ് വിരാട് കോലി മുഴുവൻ സമയം ക്യാപ്റ്റനായി കളത്തിലിറങ്ങുന്നത്. ഇന്ത്യയ്ക്ക് ഏറ്റവുമധികം ജയം നേടിത്തന്ന ക്യാപ്റ്റനെന്ന് വിരാട് കോലിയെ അടയാളപ്പെടുത്താം. നയിച്ച 68 ടെസ്റ്റുകളിൽ നാൽപ്പതും വിജയമായിരുന്നു.
ടെസ്റ്റ് നായക സ്ഥാനമൊഴിഞ്ഞ വിരാട് കോലിക്ക് പിന്തുണയുമായി പാകിസ്താൻ താരങ്ങൾ രംഗത്തെത്തിയിരുന്നു. പാകിസ്താനിലെ ക്രിക്കറ്റ് ആരാധകരും 33-കാരനായ കോലിയെ പ്രശംസിച്ച് രംഗത്തെത്തി. സോഷ്യൽ മീഡിയയിലൂടെയാണ് താരങ്ങൾ കോലിക്ക് ആശംസ നേർന്നത്. യുവ പേസർ നസീം ഷാ, മുഹമ്മദ് ആമിർ, മുൻ താരം അസ്‌ഹർ മഹ്മൂദ്, വിക്കറ്റ് കീപ്പർ ബാറ്റർ മുഹമ്മ്ദ് റിസ്‌വാൻ എന്നിവരൊക്കെ കോലിയ്ക്ക് ആശംസ നേർന്നു.
ടെസ്റ്റ് ക്യാപ്റ്റൻ സ്ഥാനം ഒഴിയാനുള്ള കോലിയുടെ തീരുമാനം വ്യക്തിപരമാണെന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി പറഞ്ഞു.
Story Highlights : Rabada released South Africa squad
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here