Advertisement

‘ചൈനയെ പ്രകീര്‍ത്തിച്ചത് രാജ്യദ്രോഹമാണെന്നാണ് കോണ്‍ഗ്രസും ബിജെപിയും പറയുന്നത്’; വിശദീകരണവുമായി എസ്ആര്‍പി

January 18, 2022
Google News 2 minutes Read

സിപിഐഎം സമ്മേളനങ്ങളില്‍ ചൈനയെ പ്രകീര്‍ത്തിച്ചതില്‍ വിശദീകരണവുമായി പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള. താന്‍ പ്രകീര്‍ത്തിച്ചത് സോഷ്യലിസത്തെയാണെന്ന് എസ്ആര്‍പി പറഞ്ഞു. ചൈനയെ പ്രകീര്‍ത്തിച്ചത് രാജ്യദ്രോഹകുറ്റമാണെന്നാണ് കോണ്‍ഗ്രസും ബിജെപിയും പറയുന്നത്. ചൈന കൈവരിച്ച സാമ്പത്തിക പുരോഗതി മാതൃകാപരമാണെന്നും അദ്ദേഹം വിശദീകരിച്ചു. സിപിഐഎം സമ്മേളനവേദിയില്‍വെച്ച് ചൈനയെ പുകഴ്ത്തിയത് വിവാദമായ പശ്ചാത്തലത്തിലാണ് എസ്ആര്‍പിയുടെ പ്രതികരണം.

അമേരിക്കയുടെ മേധാവിത്വം ചോദ്യം ചെയ്യാന്‍ ചൈന കരുത്താര്‍ജിച്ചെന്ന് സൂചിപ്പിച്ചാണ് സമ്മേളനത്തിനിടെ എസ്ആര്‍പി ചൈനയെ പ്രകീര്‍ത്തിച്ചത്. സോഷ്യലിസ്റ്റ് നേട്ടമാണ് ചൈനയിലുണ്ടായത് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. ചൈനയുടെ നേട്ടം മറച്ചുവെക്കാന്‍ ആഗോള അടിസ്ഥാനത്തില്‍ ചൈനക്ക് എതിരെ പ്രചരണം നടക്കുന്നതായി അദ്ദേഹം കുറ്റപ്പെടുത്തിയതും വിവാദമാകുകയായിരുന്നു. ചൈനയ്ക്കെതിരായ ഇന്ത്യയിലെ പ്രചാരണം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ ലക്ഷ്യം വച്ചാണെന്നും സമ്മേളനത്തിനിടെ അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.

Read Also : കൊവിഡ് വ്യാപനം തടയാൻ ലോക് ഡൗൺ പരിഹാരമല്ല; കോടിയേരി ബാലകൃഷ്ണൻ പച്ചയ്ക്ക് വർഗീയത പറയുന്നെന്ന് വി ഡി സതീശൻ

കൊവിഡ് കാലത്ത് ചൈന 116 രാജ്യങ്ങള്‍ക്ക് വാക്സിന്‍ നല്‍കിയെന്നും അദ്ദേഹം പറഞ്ഞു. ക്യൂബ 50 രാജ്യങ്ങള്‍ക്ക് വാക്സിന്‍ സൗജന്യമായി നല്‍കി. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ ലക്ഷ്യം വെച്ചാണ് ആണ് ഇന്ത്യയില്‍ ചൈനക്ക് എതിരായ പ്രചാരണം നടത്തുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു. ചൈനയെ വളയാന്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ സഖ്യം നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ചൈന 150 രാജ്യങ്ങളുമായി സൗഹൃദം ഉണ്ടാക്കിയാണ് ഇതിനെ പ്രതിരോധിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.

Story Highlights :S Ramachandran Pillai clarifies his remarks on China

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here