കൊവിഡ് വ്യാപനം തടയാൻ ലോക് ഡൗൺ പരിഹാരമല്ല; കോടിയേരി ബാലകൃഷ്ണൻ പച്ചയ്ക്ക് വർഗീയത പറയുന്നെന്ന് വി ഡി സതീശൻ

കോടിയേരി ബാലകൃഷ്ണൻ പച്ചയ്ക്ക് വർഗീയത പറയുന്നെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സിപിഐഎം സംസ്ഥാന സെക്രട്ടറി പറയുന്നത് മൂന്നാംകിട വർത്തമാനം. വൈദ്യർ ആദ്യം കണ്ണാടി നോക്കണമെന്ന് പ്രതിപക്ഷ നേതാവ് പരിഹസിച്ചു.
കൊവിഡ് വ്യാപനം തടയാൻ ലോക് ഡൗൺ പരിഹാരമല്ലെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. ആശാസ്ത്രീയമായി ലോക് ഡൗൺ നടപ്പാക്കുന്നതിൽ പ്രതിപക്ഷത്തിന് യോജിപ്പില്ല. സർക്കാരിന്റെ അലംഭാവം കൊണ്ട് ഒമിക്രോണിനെ ജനങ്ങൾ നിസാരവത്കരിച്ചു.
അപ്രസക്തമായ കാര്യങ്ങൾ പറഞ്ഞ് സമയം കളയുകയാണെന്നും വി ഡി സതീശൻ പറഞ്ഞു. പിണറായി വിജയൻ പാർട്ടി സെക്രട്ടറിയും വി.എസ് മുഖ്യമന്ത്രിയുമായി ഇരുന്ന കാലത്ത് ഈ ചോദ്യം ഞങ്ങൾ ചോദിച്ചിട്ടില്ല. സംഘപരിവാർ അജണ്ടയിൽ ഭൂരിപക്ഷ വിഭാഗമാണ് തെറ്റിദ്ധരിക്കപ്പെടുന്നത് അവരെയാണ് കോൺഗ്രസ്സ് ബോധവത്കരിക്കാൻ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതിനിടെ കോൺഗ്രസിനെതിരായ വിമർശനം ആവർത്തിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ രംഗത്തെത്തി. കോൺഗ്രസ് ദേശീയ നേതൃത്വം ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട നേതാക്കളെ ഒതുക്കി. കീഴ്വഴക്കം മാറ്റാനുള്ള കാരണമെന്തെന്ന് കോൺഗ്രസ് വിശദീകരിക്കണം.
Read Also : രാജ്യത്ത് പ്രതിദിന കൊവിഡ് ബാധിതർ കുറയുന്നു
തന്റെ വിമർശനം കോൺഗ്രസ് ദേശീയ നേതൃത്വത്തിന് എതിരേയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി ചൂണ്ടിക്കാട്ടി. രാഹുൽ ഗാന്ധി പറയുന്നത് ബിജെപി നേതാവ് മോഹൻ ഭാഗവതിന്റെ നിലപാട്. രാഹുൽ ഗാന്ധിയുടെ നിലപാട് ബിജെപിക്ക് അനുകൂലം.
ഇതിനെതിരെയാണ് പ്രതികരിച്ചതെന്നും കോടിയേരി വ്യക്തമാക്കി. യുഡിഎഫ് കാലത്ത് ഭരണം നടത്തിയത് സാമൂദായിക ശക്തികളെന്നും അദ്ദേഹം വിമർശിച്ചു. മതേതരത്വം കാത്തുസൂക്ഷിക്കാനെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ ഇന്ന് ഹിന്ദുക്കളെ ഭരണം ഏൽപ്പിക്കാനാണ് കോൺഗ്രസ് പറയുന്നത്. ഇത് ഹിന്ദുക്കളുടെ രാജ്യമാണെന്ന് രാഹുൽ ഗാന്ധി പരസ്യമായി പറഞ്ഞു.
കേരളത്തിൽ ക്രമസമാധാന തകർച്ചയില്ലെന്നാണ് കോടിയേരിയുടെ പ്രതികരണം. കണ്ണൂരിൽ മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. പോലീസ് പരാജയമെന്നത് പ്രചരണം മാത്രമാണ്. ക്രമസമാധാന തകർച്ച കേരളത്തിൽ ഇല്ല.
Read Also : തിരുവനന്തപുരം ജനറൽ ആശുപത്രിയിലും കൊവിഡ് പ്രതിസന്ധി; 10 ഡോക്‌ടേഴ്‌സ് ഉൾപ്പെടെ 17 ആരോഗ്യപ്രവർത്തകർക്ക് കൊവിഡ്
കോട്ടയത്ത് നടന്ന സംഭവം ഞെട്ടിക്കുന്നതാണ്. ഇതിൽ അതിശക്തമായ നടപടി സർക്കാരിന്റെ നിന്നുണ്ടാകും. വേണമെങ്കിൽ പുതിയ നിയമനിർമാണം നടത്തുകയും ചെയ്യും. ജനങ്ങളുടെ ജീവനും സ്വത്തിനും കാവലായി മാറാൻ നടപടി കൈകൊള്ളുമെന്നും കോടിയേരി വ്യക്തമാക്കി.
Story Highlights : vd satheeshan-against-kodiyeribalakrishnan-
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here