സെന്‍സെക്‌സ് 554 പോയിന്റ് താഴെ; 18,200ലേക്ക് കൂപ്പുകുത്തി നിഫ്റ്റി; വിപണി അടച്ചത് നഷ്ടത്തില്‍

ഓട്ടോ, ഐടി, ഉരുക്ക് വ്യവസായങ്ങളുടെ ഓഹരികള്‍ കനത്ത നഷ്ടത്തിലേക്ക് കൂപ്പുകുത്തിയതിനെത്തുടര്‍ന്ന് ഇന്ന് വിപണി അടച്ചത് നഷ്ടത്തില്‍. സെന്‍സെക്‌സ് 554 പോയിന്റ് താഴ്ന്ന് 60754ല്‍ എത്തിയാണ് വിപണി അടച്ചത്. നിഫ്റ്റി 195 പോയിന്റ് നഷ്ടത്തില്‍ 18,200ന് താഴേക്ക് കൂപ്പുകുത്തി. 18,113ലാണ് വിപണി അടച്ചത്. ബിഎസ്ഇ മിഡ്ക്യാപ് ഇന്‍ഡക്‌സ് 2.2 ശതമാനവും സ്‌മോള്‍ക്യാപ് ഇന്‍ഡക്‌സ് 1.92 ശതമാനവും താഴ്ന്നു.
ആക്‌സിസ് ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസി ബാങ്ക്, കൊടക് ബാങ്ക് എന്നിവയാണ് ഇന്ന് ഏറ്റവുമധികം നേട്ടമുണ്ടാക്കിയത്. അതേസമയം മാരുതി, അള്‍ട്രാടെക്ക് സിമന്റ്, ടെക് മഹീന്ദ്ര, എച്ച്‌സിഎല്‍ ടെക് എന്നിവയുടെ ഓഹരികള്‍ നഷ്ടത്തിലായി. ഐടി, ഉരുക്ക്, ഫാര്‍മ മേഖലകളിലെ ഓഹരികള്‍ക്ക് 1-2 ശതമാനം ഇടിവുണ്ടായി.
Read Also : പണപ്പെരുപ്പം കുറഞ്ഞു; നിരക്ക് 13.56 ശതമാനത്തിലെത്തി
അസംസ്‌കൃത എണ്ണവില 2014ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലയിലേക്ക് കുതിച്ചത് വിപണിയെ സാരമായി ബാധിച്ചിട്ടുണ്ട്. ഉയര്‍ന്ന പണപ്പെരുപ്പം തടയുന്നതിനായുള്ള കേന്ദ്രബാങ്ക് ഇടപെടലിനെത്തുടര്‍ന്ന് സര്‍ക്കാര്‍ ബോണ്ട് ആദായത്തിലുണ്ടായ കുതിച്ചുചാട്ടവും വിപണിയില്‍ പ്രതിഫലിച്ചിട്ടുണ്ട്. ഹോം ലോണ്‍ പലിശ നിരക്ക് കുറയുന്നതിനാലും സ്റ്റാമ്പ് ഡ്യൂട്ടിയില്‍ കുറവുണ്ടായതിനാലും വീട് വാങ്ങാനുള്ളവര്‍ക്ക് ഇത് അനുകൂലമായ അന്തരീക്ഷമാണെന്ന വിലയിരുത്തലും വിപണിയില്‍ നിന്ന് വരുന്നുണ്ട്.
Story Highlights : Sensex ends 550 points down
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here