പൊലീസ് സ്റ്റേഷന് നേരെ ബോംബേറ്; രണ്ട് പ്രതികൾ പിടിയിൽ
January 19, 2022
1 minute Read

തിരുവനന്തപുരം ആര്യന്‍കോട് പൊലീസ് സ്റ്റേഷന് നേരെ ബോംബെറിഞ്ഞ കേസില്‍ രണ്ടുപേര്‍ പിടിയില്‍. ആര്യന്‍കോട് സ്വദേശികളായ അനന്തു, നിധിന്‍ എന്നിവരാണ് പിടിയിലായത്. ഇന്നലെ ബോംബെറിഞ്ഞത് മറ്റൊരു കേസില്‍ പൊലീസ് തിരഞ്ഞതിന്റെ വൈരാഗ്യത്തിെലന്ന് മൊഴി.
ഇന്നലെയാണ് പൊലീസ് സ്റ്റേഷന് നേരെ പെട്രോള്‍ ബോംബ് ആക്രമണം നടന്നത്. ബൈക്കിലെത്തിയ യുവാക്കളാണ് രണ്ട് തവണയായി പെട്രോള്‍ ബോംബ് എറിഞ്ഞത്. അതില്‍ ഒരെണ്ണം മാത്രമാണ് പൊട്ടിയത്. കഴിഞ്ഞ ദിവസം പ്രദേശത്ത് ഒരു സംഘം യുവാവിനെ കുത്തിപരുക്കേല്‍പ്പിച്ചിരുന്നു. സംഭവത്തില്‍ പ്രതികള്‍ക്കായി പൊലീസ് ഇന്നലെ മുതല്‍ തിരച്ചില്‍ ശക്തമാക്കി.
Story Highlights : aryancode-police-station-attack-case-arrest-
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement