Advertisement

ഐ എസ് എൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ നാളത്തെ മത്സരം മാറ്റി; സീസണിലെ ആദ്യ വിജയം സ്വന്തമാക്കി ഈസ്റ്റ് ബംഗാള്‍

January 19, 2022
Google News 1 minute Read

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ നാളെ നടക്കേണ്ട കേരള ബ്ലാസ്റ്റേഴ്‌സിന്റെ മത്സരം മാറ്റിവച്ചു. കൊവിഡ് വ്യാപനത്തെ തുടർന്നാണ് മത്സരം മാറ്റിവച്ചത്. ബ്ലാസ്റ്റേഴ്‌സാണ് ഇപ്പോള്‍ ലീഗില്‍ ഒന്നാം സ്ഥാനത്ത്. ഐഎസ്എല്ലില്‍ ടീമുകളെല്ലാം കൊവിഡ് ആശങ്കയിലാണെന്ന് ബ്ലാസ്റ്റേഴ്‌സ് കോച്ച് ഇവാന്‍ വുകോമനോവിച്ച് നേരത്തെ പ്രതികരിച്ചിരുന്നു. ഫുട്‌ബോളിനെക്കുറിച്ച് ചിന്തിക്കാനോ സംസാരിക്കാനോ കഴിയുന്ന അവസ്ഥയിലല്ല ഇപ്പോഴുള്ളതെന്നും ബ്ലാസ്റ്റേഴ്‌സ് കോച്ച് പറഞ്ഞു.

കൂടാതെ ഐഎസ്എല്ലില്‍ ഇന്നത്തെ മത്സരത്തിൽ ഈസ്റ്റ് ബംഗാളിന് ജയം. ഈ സീസണിലെ ആദ്യ ജയത്തിനായി 11 മത്സരങ്ങള്‍ കാത്തിരുന്ന ഈസ്റ്റ് ബംഗാൾ ഇന്ന് ഒടുവില്‍ ജയം നേടുകയായിരുന്നു. എഫ് സി ഗോവയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് ഈസ്റ്റ് ബംഗാള്‍ സീസണിലെ ആദ്യ ജയം സ്വന്തമാക്കിയത്. നവോറേം സിംഗിന്‍റെ ഇരട്ട ഗോളുകളാണ് ഈസ്റ്റ് ബംഗാളിന് സീസണിലെ ആദ്യ ജയം സമ്മാനിച്ചത്. ആല്‍ബെര്‍ട്ടോ നോഗ്യൂറയാണ് ഗോവയുടെ ആശ്വാസ ഗോള്‍ നേടിയത്.

Read Also : പറയുന്നിടത്ത് ബസ് നിര്‍ത്തും; രാത്രി ബസ് നിര്‍ത്തുന്നതിന് സര്‍ക്കുലര്‍ ഇറക്കി കെഎസ്ആര്‍ടിസി

ആദ്യ ജയത്തോടെ ഈസ്റ്റ് ബംഗാള്‍ ഒമ്പത് പോയന്‍റുമായി അവസാന സ്ഥാനത്തു നിന്ന് ഒരു പടി കയറി പത്താം സ്ഥാനത്തെത്തിയപ്പോള്‍ തോല്‍വിയോടെ ഗോവ ഒമ്പതാം സ്ഥാനത്ത് തുടരുന്നു. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡാണ് നിലവില്‍ പോയന്‍റ് പട്ടികയില്‍ അവസാന സഥാനത്ത്. ആദ്യ പകുതിയില്‍ എഡു ബെഡിയയുടെ പിഴവില്‍ നിന്നാണ് നവോറേം സിംഗ് ഈസ്റ്റ് ബംഗാളിന് ലീഡ് സമ്മാനിച്ചത്.

Story Highlights : keralablasters-tommorow’s-match-postponed-isl-

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here