Advertisement

മാക്സ്‌വൽ 64 പന്തിൽ 154 നോട്ടൗട്ട്; റെക്കോർഡ് ടി-20 സ്കോറുമായി മെൽബൺ സ്റ്റാഴ്സ്

January 19, 2022
Google News 1 minute Read

ബിഗ് ബാഷ് ലീഗിലെ ഏറ്റവും ഉയർന്ന സ്കോറുമായി മെൽബൺ സ്റ്റാഴ്സ്. ഹോബാർട്ട് ഹറികെയ്‌ൻസിനെതിരെ നിശ്ചിത 20 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ 273 റൺസാണ് മെൽബൺ നേടിയത്. 64 പന്തിൽ 154 റൺസെടുത്ത് പുറത്താവാതെ നിന്ന ക്യാപ്റ്റൻ ഗ്ലെൻ മാക്സ്‌വൽ മെൽബണു വേണ്ടി അവിശ്വസനീയ പ്രകടനം നടത്തി. ഇതോടെ ബിബിഎലിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറും മാക്സ്‌വൽ സ്വന്തം പേരിൽ കുറിച്ചു. മാർക്കസ് സ്റ്റോയിനിസ് 31 പന്തിൽ 75 റൺസെടുത്ത് പുറത്താവാതെ നിന്നു. അപരാജിതമായ മൂന്നാം വിക്കറ്റിൽ വെറും 54 പന്തിൽ നിന്ന് 132 റൺസാണ് ഈ സഖ്യം അടിച്ചുകൂട്ടിയത്.

മാക്സ്‌വലും ജോ ക്ലാർക്കും ചേർന്നാണ് സ്റ്റാഴ്സിൻ്റെ ഇന്നിംഗ്സ് ഓപ്പൺ ചെയ്തത്. ആദ്യ പന്ത് മുതൽ ആക്രമിച്ച് കളിച്ച സ്റ്റാഴ്സ് ആദ്യ ഏഴ് ഓവറിൽ തന്നെ 97 റൺസെടുത്തു. 18 പന്തിൽ 35 റൺസെടുത്ത ജോ ക്ലാർക്ക് പുറത്തായതോടെ ഈ കൂട്ടുകെട്ട് അവസാനിച്ചു. നിക്ക് ലാർക്കിൻ (3) വേഗം പുറത്തായി. ഇതിനിടെ വെറും 41 പന്തിൽ മാക്സ്‌വൽ സെഞ്ചുറി നേടി. നാലാം നമ്പറിൽ സ്റ്റോയിനിസ് എത്തിയതോടെ സ്റ്റാഴ്സ് കുതിച്ചു. 8 താരങ്ങൾ ഹോബാർട്ടിനായി പന്തെടുത്തെങ്കിലും ഒരാൾക്കും മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് പൊളിക്കാനായില്ല.

Story Highlights : Melbourne Stars highest bbl score Glenn Maxwell

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here