അണ്ടർ 19 ലോകകപ്പ്: ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, അഫ്ഗാനിസ്ഥാൻ ടീമുകൾക്ക് വമ്പൻ ജയം

അണ്ടർ19 ലോകകപ്പിൽ ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, അഫ്ഗാനിസ്ഥാൻ ടീമുകൾക്ക് വമ്പൻ ജയം. യഥാക്രമം കാനഡ, ഉഗാണ്ട, പാപ്പുവ ന്യൂ ഗിനിയ ടീമുകൾക്കെതിരെയാണ് ഇവർ വിജയിച്ചത്. ഇംഗ്ലണ്ട് കാനഡയെ 106 റൺസിനു കീഴടക്കിയപ്പോൾ ദക്ഷിണാഫ്രിക്ക 112 റൺസിനും അഫ്ഗാനിസ്ഥാൻ 135 റൺസിനും വിജയിച്ചു. (under 19 world cup)
കാനഡക്കെതിരെ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നിശ്ചിത 50 ഓവറിൽ 7 വിക്കറ്റ് നഷ്ടപ്പെടുത്തി 320 റൺസ് നേടി. ക്യാപ്റ്റൻടോം പ്രെസ്റ്റ് 93 റൺസ് നേടി ടോപ്പ് സ്കോററായി. ജോർജ് ബെൽ (57), ജോർജ് തോമസ് (52) വിൽ ലക്സ്റ്റൺ (41) എന്നിവരും ഇംഗ്ലണ്ടിനായി തിളങ്ങി. കാനഡയ്ക്കായി കൈരവ് ശർമ 3 വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിംഗിൽ 214 റൺസെടുക്കുന്നതിനിടെ കാനഡയുടെ എല്ലാവരും പുറത്തായി. 3 വിക്കറ്റ് നഷ്ടത്തിൽ 81 റൺസ് എന്ന നിലയിൽ നിന്ന കാനഡ 6 വിക്കറ്റ് നഷ്ടത്തിൽ 109 റൺസ് എന്ന നിലയിൽ തകരുകയായിരുന്നു. 44 റൺസെടുത്ത ഗുർണേക് ജോഹാൽ സിംഗ് ആണ് കാനഡ ടോപ്പ് സ്കോറർ. അനൂപ് ചീമ 38 റൺസെടുത്തു. ഇംഗ്ലണ്ടിനായി ജോഷുവ ബെയ്ഡൻ 4 വിക്കറ്റും ടോം പ്രെസ്റ്റ് 3 വിക്കറ്റും വീഴ്ത്തി.
Read Also : ഇന്ത്യയുടെ അണ്ടർ 19 ലോകകപ്പിന് ഇന്ന് തുടക്കം; എതിരാളികൾ ദക്ഷിണാഫ്രിക്ക
ഉഗാണ്ടക്കെതിരെ ദക്ഷിണാഫ്രിക്ക 9 വിക്കറ്റ് നഷ്ടത്തിൽ 231 റൺസെടുത്തു. 104 റൺസെടുത്ത ഡെവാൾഡ് ബ്രെവിസ് പ്രോട്ടീസിൻ്റെ ടോപ്പ് സ്കോററായി. ഉഗാണ്ടക്കായി ജുമ മിയാഗി, പാസ്കൽ മുരുംഗി എന്നിവർ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. മറുപടി ബാറ്റിംഗിനിറങ്ങിയ ഉഗാണ്ട 110 റൺസെടുത്ത് ഓൾഔട്ടായി. 29 റൺസെടുത്ത ഐസക് അതേഗേക്കയാണ് ഉഗാണ്ടയുടെ ടോപ്പ് സ്കോറർ. ഇംഗ്ലണ്ടിനായി പന്തെറിഞ്ഞവരെല്ലാം വിക്കറ്റ് വീഴ്ത്തി.
പാപ്പുവ ന്യൂ ഗിനിയക്കെതിരെ 38.2 ഓവറിൽ അഫ്ഗാനിസ്ഥാൻ 200 റൺസിന് ഓൾഔട്ടായി. ക്യാപ്റ്റൻ സുലൈമാൻ സൂഫി (62) അഫ്ഗാൻ ടോപ്പ് സ്കോറർ ആയപ്പോൾ ഇജാസ് അഹ്മദ് അഹ്മദ്‌സായ് (45), ഖൈബർ വാലി (30) എന്നിവരും മികച്ച പ്രകടനം നടത്തി. 4 വിക്കറ്റ് വീഴ്ത്തിയ കറ്റെനലകി സിംഗിയും റസൻ കെവാവുവും ചേർന്നാണ് അഫ്ഗാനെ തകർത്തത്. മറുപടി ബാറ്റിംഗിൽ 65 റൺസ് എടുക്കുന്നതിനിടെ പാപ്പുവ ന്യൂഗിനിയ എല്ലാവരും പുറത്തായി. ഒരൊറ്റയാൾക്കേ പാപ്പുവ ന്യൂ ഗിനിയ നിരയിൽ ഇരട്ടയക്കം കടക്കാനായുള്ളൂ. അഫ്ഗാനായി ഇസ്‌ഹാറുൽ ഹഖ് നവീദ് മൂന്ന് വിക്കറ്റ് വീഴ്ത്തി.
Story Highlights : under 19 world cup results
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here