Advertisement

വിദേശമണ്ണിലെ റണ്‍വേട്ടയില്‍ ചരിത്രനേട്ടം; സച്ചിനെയും പിന്നിലാക്കി കോലി

January 19, 2022
Google News 1 minute Read

ഏകദിനങ്ങളില്‍ വിദേശത്ത് ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ബാറ്ററെന്ന റെക്കോര്‍ഡ് സ്വന്തമാക്കി വിരാട് കോലി. ഇന്ന് നടന്ന ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ 11 റണ്‍സെടുത്തതോടെ കോലി ഏകദിനങ്ങളില്‍ വിദേശത്ത് ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ബാറ്ററെന്ന റെക്കോര്‍ഡ് സ്വന്തം പേരിലാക്കി.

കരിയറില്‍ 43 ഏകദിന സെഞ്ചറികള്‍ നേടിയിട്ടുള്ള കോലി ഇതില്‍ 20 ഉം നേടിയത് വിദേശത്താണ്. 24 വര്‍ഷം നീണ്ട കരിയറില്‍ 49 ഏകദിന സെഞ്ചുറികളുള്ള സച്ചിന് പോലും 12 സെഞ്ചുറികള്‍ മാത്രമാണ് വിദേശത്തുള്ളത്.

Read Also : കേരളത്തിലെ സ്കൂൾ കുട്ടികളുടെ വാക്സിനേഷൻ; വിവരങ്ങൾ ‘സമ്പൂർണ’ വെബ് സൈറ്റിൽ അപ്‌ലോഡ് ചെയ്യും

വിദേശത്ത് 108 മത്സരങ്ങളില്‍ നിന്ന് 5066 റണ്‍സാണ് ഏകദിന റണ്‍വേട്ടയില്‍ നേടിയത്.എന്നാൽ വിദേശത്ത് കോലിയെക്കാള്‍ 39 മത്സരങ്ങള്‍ അധികം കളിച്ച സച്ചിന്‍ 147 മത്സരങ്ങളില്‍ നിന്നാണ് 5065 റണ്‍സെടുത്തത്. 132 മത്സരങ്ങളില്‍ 5090 റണ്‍സെടുത്ത് രണ്ടാം സ്ഥാനത്തുണ്ടായിരുന്ന മുന്‍ ഓസീസ് നായകന്‍ റിക്കി പോണ്ടിംഗിനെയും കോലി ഇന്ന് പിന്നിലാക്കി.

145 മത്സരങ്ങളില്‍ 4520 റണ്‍സെടുത്ത എം എസ് ധോണിയാണ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത്. 117 മത്സരങ്ങളില്‍ 3998 റണ്‍സെടുത്ത രാഹുല്‍ ദ്രാവിഡ് നാലാമതും 110 മത്സരങ്ങളില്‍ 3468 റണ്‍സെടുത്തിട്ടുള്ള സൗരവ് ഗാംഗുലി അഞ്ചാമതുമാണ്.

Story Highlights : sa-vs-ind-virat-kohli-overtakes-sachin-tendulkar-for-most-odi-runs-for-india-away-from-home-

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here