ഇന്ത്യ അണ്ടർ 19 ക്യാമ്പിൽ കൊവിഡ്; ക്യാപ്റ്റൻ അടക്കം 6 പേർ ഐസൊലേഷനിൽ

ലോകകപ്പ് കളിക്കുന്ന ഇന്ത്യയുടെ അണ്ടർ 19 ലോകകപ്പ് ക്യാമ്പിൽ കൊവിഡ് ബാധ സ്ഥിരീകരിച്ചു. ക്യാപ്റ്റൻ യാഷ് ധുലും വൈസ് ക്യാപ്റ്റൻ ഷെയ്ഖ് റഷീദും അടക്കമുള്ള 6 താരങ്ങൾ ഐസൊലേഷനിലാണ്. ധുലും ഷെയ്ഖ് റഷീദും ഇല്ലാതെയാണ് കഴിഞ്ഞ ദിവസം അയർലൻഡിനെതിരെ ഇന്ത്യ ഇറങ്ങിയത്.
യാഷ് ധുൽ, ഷെയ്ഖ് റഷീദ് എന്നിവർക്കൊപ്പം ആരാധ്യ യാദവ്, വാസു വാറ്റ്സ്, മാനവ് പ്രകാശ്, സിദ്ധാർത്ഥ് യാദവ് എന്നീ താരങ്ങളാണ് ഐസൊലേഷനിൽ പ്രവേശിച്ചത്. ആകെ 17 താരങ്ങളുള്ള ഇന്ത്യൻ സ്ക്വാഡിൽ ഇനി കളിക്കാനിറങ്ങാൻ കൃത്യം 11 പേരാണ് അവശേഷിക്കുന്നത്. ഒരാൾക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചാൽ ജനുവരി 22ന് ഉഗാണ്ടക്കെതിരെ നടക്കുന്ന അവസാന ഗ്രൂപ്പ് മത്സരത്തിൽ കളിക്കാൻ ആളുണ്ടാവില്ല.
ക്യാപ്റ്റനും വൈസ് ക്യാപ്റ്റനും ഇല്ലാതെയാണ് ഇറങ്ങിയതെങ്കിലും അയർലൻഡിനെ ഇന്ത്യ 174 റൺസിനു തകർത്തിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 307 റൺസെടുത്തു. 88 റൺസുമായി ഹർനൂർ സിംഗ് ടോപ്പ് സ്കോറർ ആയപ്പോൾ അങ്ക്‌ക്രിഷ് രഘുവൻശി (79)യും അർദ്ധസെഞ്ചുറി നേടി. രാജ്‌വർധൻ ഹങ്കർഗേക്കർ 17 പന്തിൽ 39 റൺസെടുത്ത് പുറത്താവാതെ നിന്നു. മറുപടി ബാറ്റിംഗിനിറങ്ങിയ അയർലൻഡിനെ 133 റൺസിന് ഇന്ത്യ പുറത്താക്കി.
Story Highlights : covid hit india u19 camp
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here