Advertisement

പട്ടയം റദ്ദാക്കൽ നടപടിയുമായി മൂന്നാർ സി പി ഐ എം ഓഫിസിലേക്ക് വരരുത്; ഭീഷണിയുമായി ഏരിയ സെക്രട്ടറി

January 20, 2022
Google News 2 minutes Read

പട്ടയം റദ്ദാക്കൽ നടപടിയുമായി മൂന്നാർ സി പി ഐ എം ഓഫിസിലേക്ക് വരരുതെന്ന് ഏരിയ സെക്രട്ടറി കെ കെ വിജയൻ. നടപടിയുമായി വന്നാൽ കൈയ്യും കെട്ടി നോക്കിനിൽക്കില്ലെന്ന് ഏരിയ സെക്രട്ടറിയുടെ ഭീഷണി. ഐ എ എസ് ലോബിയാണ് പുതിയ ഉത്തരവിന് പിന്നിലെന്ന് കെ കെ വിജയൻ ട്വന്റി ഫോറിനോട് പറഞ്ഞു. ജനങ്ങളുടെ പട്ടയം റദ്ദാക്കിയാൽ മുന്നാറിൽ സി പി ഐ എം ജനകീയ പ്രക്ഷോഭം ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം രവീന്ദ്രൻ പട്ടയത്തിന്റെ പേരിൽ സിപിഐഎം ഓഫീസിൽ തൊടാൻ ആരെയും അനുവദിക്കില്ലെന്ന് മുന്‍മന്ത്രിയും ഉടുമ്പന്‍ചോല എംഎല്‍എയുമായ എം.എം. മണി. പട്ടയം ലഭിക്കുന്നതിന് മുൻപ് പാർട്ടി ഓഫീസ് അവിടെയുണ്ട്. വിഷയം നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്നും അദ്ദേഹം വ്യകത്മാക്കി. സർക്കാർ തീരുമാനത്തോട് യോജിക്കുന്നില്ല. തീരുമാനം ചോദ്യം ചെയണോ എന്നതൊക്കെ പാർട്ടി നേതാക്കളോട് ചോദിക്കണം.

രവീന്ദ്രൻ പട്ടയം നൽകിയത് സർക്കാർ നിയമപ്രകാരമെന്ന് എം.എം. മണി പറഞ്ഞു. രവീന്ദ്രൻ മുട്ടിൽ വച്ച് എഴുതി കൊടുത്തതല്ല പട്ടയം. വൻകിടക്കാർക്ക് ഭൂമി നൽകിയിട്ടില്ല. ഉത്തരവ് വിശദമായി പരിശോധിക്കുമെന്ന് എം.എം. മണി പറഞ്ഞു.

Read Also : പട്ടയം നൽകിയത് സർക്കാർ നിയമപ്രകാരം, സിപിഐഎം ഓഫീസിൽ തൊടരുത്; എം എം മണി

ഇതിനിടെ പട്ടയം റദ്ദാക്കരുതെന്ന് എം.എ രവീന്ദ്രൻ ട്വന്റിഫോറിനോട് പറഞ്ഞു. പട്ടയങ്ങൾ റദ്ദാക്കിയാൽ നിയമക്കുരുക്കിലേക്ക് നീങ്ങുമെന്ന് എം എ രവീന്ദ്രൻ പറഞ്ഞു.വിവാദമായ രവീന്ദ്രൻ പട്ടയങ്ങൾ റദ്ദാക്കാൻ ഇന്നലെ സർക്കാർ തീരുമാനമായി. ഭൂമി പതിവ് ചട്ടങ്ങൾ ലംഘിച്ച് 1999ൽ ദേവികുളം താലൂക്കിൽ അനുവദിച്ച പട്ടയങ്ങളാണ് റദ്ദാക്കുന്നത്. 45 ദിവസത്തിനുള്ളിൽ നടപടി പൂർത്തിയാക്കാൻ ഇടുക്കി കലക്ടറെ ചുമതലപ്പെടുത്തിയാണ് സർക്കാർ ഉത്തരവ് ഇറക്കിയത്.

Story Highlights : k k vijayan on Lease revocation process

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here