രവീന്ദ്രൻ പട്ടയം റദ്ദാക്കൽ; സർക്കാർ ഉത്തരവ് തള്ളി മുൻ റവന്യൂമന്ത്രി കെ ഇ ഇസ്മായിൽ

രവീന്ദ്രൻ പട്ടയം റദ്ദാക്കാനുള്ള സർക്കാർ ഉത്തരവ് തള്ളി അന്നത്തെ റവന്യൂമന്ത്രി കെ ഇ ഇസ്മായിൽ. താൻ മന്ത്രിയായിരിക്കുമ്പോൾ പട്ടയം നൽകിയത് നിയമാനുസൃതമാണെന്ന് കെ ഇ ഇസ്മായിൽ പറഞ്ഞു. പട്ടയം നൽകിയതിനെ ഇകഴ്‌ത്തി കാണിക്കാനുള്ള ശ്രമം വിജയിക്കില്ലെന്നാണ് ഇസ്മായിൽ പറഞ്ഞു.
ഇപ്പോഴത്തെ തീരുമാനം പാർട്ടിയിൽ ചർച്ച ചെയ്തിട്ടില്ലെന്നും, വിഎസിൻ്റെ മൂന്നാർ ഓപ്പറേഷൻ തെറ്റായിരുന്നുവെന്നും മുൻ മന്ത്രി പറയുന്നു. പാർട്ടി ഓഫീസ് പൊളിക്കാൻ വന്നാൽ തടയുമെന്ന എം എം മണിയുടെ നിലപാട് ശരിയാണെന്നും കെ ഇ ഇസ്മായിൽ പറഞ്ഞു.
Read Also : കുതിരാന്‍ രണ്ടാം തുരങ്കം 12 മണിക്ക് ഗതാഗതത്തിനായി തുറക്കും; ടോള്‍ പിരിവ് ഉണ്ടാകില്ലെന്ന് മന്ത്രി റിയാസ്
അനധികൃതമായവ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ റദ്ദാക്കണം, അനധികൃത പട്ടയങ്ങൾ പരിശോധിക്കേണ്ടതാണ് എന്ന് പറഞ്ഞ കെ ഇ ഇസ്മായിൽ പക്ഷേ പട്ടയങ്ങളിൽ കൂടുതലും രണ്ടു സെന്റിൽ താഴെയുള്ളവർക്കാണ് നൽകിയതെന്ന നിലപാടിൽ ഉറച്ച് നിൽക്കുന്നു. കൂടുതൽ സ്ഥലം നൽകിയത് സിപിഐഎം ഓഫീസിനാണെന്നും മുൻ മന്ത്രി പറയുന്നു. ഈ സ്ഥലം ഏറെകാലമായി അവർ കൈവശം വെച്ച സ്ഥലമാണെന്നാണ് വിശദീകരണം.
പാവങ്ങൾക്കാണ് അന്ന് ഏറെയും പട്ടയം നൽകിയത്, ഞാൻ മന്ത്രിയായിരുന്നപ്പോൾ പട്ടയം നൽകിയത് അർഹതയുള്ളവർക്കാണ്. പാർട്ടി ഓഫീസ് പൊളിക്കാൻ വന്നാൽ തടയുമെന്ന എം എം മണിയുടെ നിലപാട് ശരിയാണ്. ഏതെങ്കിലും പാർട്ടിക്കാർ അതിന് അനുവദിയ്ക്കുമോ, ഞാനും മുൻപ് അങ്ങനെ പറഞ്ഞിട്ടുണ്ട്. കെ ഇ ഇസ്‍മയിൽ നിലപാട് വ്യക്തമാക്കി.
Story Highlights : raveendran-pattayam-controversy-former-minister-k-e-ismail-against-new-move
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here