പാഠഭാഗങ്ങൾ മനസിലാകാൻ പ്രാക്ടിക്കൽ ക്ലാസും; 90+ മൈ ട്യൂഷൻ ആപ്പിൽ പഠനം എളുപ്പം

ഒട്ടേറെ ഡിജിറ്റൽ ട്യൂഷൻ ആപ്പുകൾ സജീവമായ കേരളത്തിൽ മുൻപന്തിയിലാണ് 90+ My Tuition Appന്റെ സ്ഥാനം. കാരണം, ഈ ഓൺലൈൻ പഠനകാലത്ത് വിദ്യാർത്ഥികൾക്ക് ഏറ്റവും പ്രയോജനപ്രദമായ രീതിയിൽ ക്ലാസുകൾ നയിച്ചതിലൂടെ കൂടുതൽ ജനപ്രിയമായി മാറി 90+ My Tuition App. മഹാമാരിക്കാലം മക്കളുടെ പഠനത്തെ ബാധിക്കുമോ എന്ന് ആശങ്കപ്പെട്ട മാതാപിതാക്കളുടെയും പ്രിയം നേടാൻ 90+ My Tuition Appന് സാധിച്ചു.
പഠനത്തിന്റെ കാര്യം എടുത്തുകഴിഞ്ഞാൽ ഓരോ കോൺസപ്റ്റും തിയറി ക്ലാസ്സിൽ മാത്രം ഒതുങ്ങി നിൽക്കുന്നവയല്ല. അവയുടെ പ്രാക്ടിക്കൽ വശങ്ങൾകൂടി മനസിലാക്കാക്കുമ്പോൾ മാത്രമാണ് പഠനം പൂർണമാകുന്നത്. അത്തരത്തിൽ ഒരോ കുട്ടിയുടെയും ലേർണിംഗ് ആക്ടിവിറ്റി വർധിപ്പിക്കുന്നതിനും ആശയം കൂടുതൽ ആഴത്തിൽ മനസിലാക്കാക്കുന്നതിനും 90+ My Tuition App സഹായകമാകുന്നു. വളരെ ചിട്ടയായ പഠന രീതിയിലൂടെ പഠിക്കുന്നത് വഴി ഓരോ കോൺസപ്റ്റും ഉൾക്കൊള്ളാനും അവയുടെ പ്രാക്ടിക്കൽ ആപ്ലിക്കേഷൻസ് നിത്യ ജീവിത്തൽ എവിടെയെല്ലാം പ്രയോജനപ്പെടുത്താമെന്നതിരിച്ചറിവ് കൂടി ഓരോ വിദ്യാർത്ഥികൾക്കും ലഭിക്കുന്നു. കൂടാതെ ക്ലാസ് റൂം പഠനത്തിന്റെ വിരസത ഒഴിവാക്കാനും ലബോറട്ടറി ആക്ടിവിറ്റീസ് സഹായകമാകുന്നു.
അഞ്ചാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികളാണ് 90+ My Tuition App നെ അവരുടെ പഠനത്തിനായി ആശ്രയിക്കുന്നത്. കേരളാ സിലബസിലുള്ള എല്ലാ വിഷയങ്ങളും വ്യക്തമായും കൃത്യമായും കുട്ടികള്‍ക്ക് മനസിലാകുന്ന രീതിയിലാണ് ക്ലാസുകള്‍ ഒരുക്കിയിരിക്കുന്നത്.
നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ അനിമേറ്റഡ് വിഷ്വൽസ് ഉൾപ്പെടുത്തി വീഡിയോ ക്ലാസുകൾ ആയിട്ടാണ് 90+ കുട്ടികളിലേക്ക് എത്തുന്നത്. അനിമേറ്റഡ് ദൃശ്യങ്ങൾ ആയതിനാൽ കുട്ടികൾക്ക് ഓരോ കോൺസെപ്റ്റിനെ കുറിച്ചും ആഴത്തിൽ മനസിലാക്കാനും പാഠഭാഗങ്ങള്‍ സിനിമ കാണുന്ന ലാഘവത്തോടെ വളരെ ലളിതമായി പഠിക്കാനും സാധിക്കുന്നു.
Story Highlights : 90+ My tuition app
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here