സിപിഐഎം സമ്മേളനങ്ങൾ മാറ്റിവയ്ക്കണം; വി മുരളീധരൻ

സി പി ഐ എം സമ്മേളനങ്ങൾക്കെതിരെ കേന്ദ്രമന്ത്രി വി മുരളീധരൻ. സമ്മേളനങ്ങൾ മാറ്റിവയ്ക്കാൻ സി പി ഐ എം തയാറാകണം. കാർസർഗോഡ്,തൃശൂർ സമ്മേളനങ്ങൾ സി പി ഐ എം അഹന്തയാണെന്ന് അദ്ദേഹം വിമർശിച്ചു. ഇതിനിടെ സി പി ഐ എം സമ്മേളനങ്ങൾക്കെതിരെ മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം രംഗത്തുവന്നു. നാട്ടുകാർക്ക് ഒരു നിയമം സി പി ഐ എംക്കാർക്ക് വേറെ നിയമം എന്നതാണ് സർക്കാർ നിലപാട്. ജനങ്ങൾ നിയന്ത്രണങ്ങളോട് സഹകരിക്കാൻ തയാറാണ്, എന്നാൽ സി പി ഐ എം കാർ തയാറല്ല. സമ്മേളനങ്ങൾ മാറ്റിവയ്ക്കാൻ സി പി ഐ എം തയാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
അതിനിടെ സംസ്ഥാനത്ത് കൊവിഡ് അതിവ്യാപനത്തിനിടെ സിപിഐഎം ജില്ലാ സമ്മേളനങ്ങൾ നടത്തുന്നതിനെതിരെ രൂക്ഷ വിമർശനവുമായി കെ മുരളീധരൻ എംപിയും, പ്രതിപക്ഷ നേതാവ് വി ഡി സതീശനും രംഗത്ത് വന്നിരുന്നു. യാതൊരു കൊവിഡ് പ്രോട്ടോക്കോളും പാലിക്കാതെയാണ് സമ്മേളനങ്ങൾ നടത്തുന്നതെന്നും കൊവിഡ് പടരുന്ന സാഹചര്യത്തിൽ സമ്മേളനങ്ങൾ നിർത്തിവെക്കാൻ സിപിഎം തയാറാകണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു.
Read Also : കാസര്‍ഗോഡ് കൊവിഡ് നിയന്ത്രണം; ഉത്തരവ് പിന്‍വലിച്ചതിനെതിരെ പൊതുതാത്പര്യ ഹര്‍ജി
കൊവിഡ് നിയന്ത്രണ മാനദണ്ഡങ്ങളിൽ സർക്കാർ മാറ്റം വരുത്തിയത് സിപിഎമ്മിനെ സഹായിക്കാനാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനും ആരോപിച്ചു. പുതിയ മാനദണ്ഡങ്ങൾ പ്രകാരം തൃശൂരും കാസർഗോഡും കർശന നിയന്ത്രണങ്ങളിൽ നിന്ന് പുറത്തായി. ഇവിടെ സിപിഎം സമ്മേളനം നടക്കുന്നതിനാലാണ് ഈ നടപടി. ടിപിആർ അനുസരിച്ച് തൃശൂരും കാസർകോടും കർശന നിയന്ത്രണം വേണ്ട ജില്ലകളാണ്. പാർട്ടി സമ്മേളനം നടത്താൻ വേണ്ടി നിയന്ത്രണം മാറ്റിയത് അപഹാസ്യമായിപ്പോയി. കൊവിഡ് ബാധ കൂടാനുള്ള കാരണമായി സിപിഎം സമ്മേളനങ്ങൾ മാറി. ഈ സമ്മേളനങ്ങളിലൂടെ നൂറുകണക്കിനാളുകൾ രോഗബാധിതരായി. നേതാക്കൾ വിവിധ ജില്ലകളിലെത്തി രോഗം പടർത്തി. ഉദ്യോഗസ്ഥർക്ക് നിർദ്ദേശം ലഭിക്കുന്നത് എകെജി സെന്ററിൽ നിന്നാണെന്നും വി ഡി സതീശൻ വിമർശിച്ചു.
Story Highlights : CPI (M) meetings should be postponed; V Muraleedharan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here