Advertisement

ഇടുക്കി കാഞ്ഞാറിൽ സുഹൃത്തിനെ വെട്ടിക്കൊന്നു

January 22, 2022
Google News 1 minute Read
idukki man murdered friend

ഇടുക്കി കാഞ്ഞാറിൽ മദ്യലഹരിയിൽ സൂഹൃത്തുക്കൾ തമ്മിലുണ്ടായ തർക്കത്തിനിടെ വെട്ടേറ്റ് മധ്യവയസ്കൻ മരിച്ചു. പൂച്ചപ്ര സ്വദേശി കല്ലംപ്ലാക്കൽ സനൽ ആണ് മരിച്ചത്. ഇയാളുടെ സുഹൃത്ത് ചേലപ്ലാക്കൽ അരുൺ പൊലീസ് കസ്റ്റഡിയിലാണ്.

രാത്രി 9 മണിയോടെ ഇരുവരും മദ്യപിക്കുന്നതിനിടെ ഉണ്ടായ വഴക്കിനിടെയാണ് വെട്ടേറ്റത് എന്നാണ് സൂചന. അരുണിന്റെ വീട്ടിൽ വച്ചാണ് കൊലപാതകം നടന്നത്. ഇയാളെ സംഭവസ്ഥലത്ത് നിന്നാണ് പൊലീസ് പിടികൂടിയത്. പ്രതിയെ കാഞ്ഞാർ പൊലീസ് വീട്ടിൽ നിന്നു തന്നെ കസ്റ്റഡിയിൽ എടുത്തു.

Read Also : ശ്രീകാന്ത് വെട്ടിയാറിനെതിരായ പീഡനക്കേസ്; പരാതിക്കാരിയുടെ രഹസ്യ മൊഴിയെടുക്കും

മുറ്റത്താണ് സനലിന്റെ മൃതദേഹം കണ്ടത്. മദ്യപിക്കുന്നതിനിടെ വ്യക്തിപരമായ കാരണങ്ങളിൽ വാക്കുതർക്കമുണ്ടായതിനു പിന്നാലെ വാക്കത്തി കൊണ്ട് വെട്ടുകയായിരുന്നുവെന്നാണ് വിവരം.

Story Highlights : idukki man murdered friend

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here