Advertisement

മീടൂ വിവാദത്തില്‍ നിന്ന് രക്ഷപെടാന്‍ എന്റെ കാലുപിടിച്ചു; പഞ്ചാബ് മുഖ്യമന്ത്രിക്കെതിരെ അരീന്ദര്‍ സിംഗ്

January 22, 2022
Google News 2 minutes Read
metoo punjab cm

പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ഛന്നിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്. 2018ല്‍ ഛന്നിക്കെതിരെ ഉയര്‍ന്നുവന്ന മീടൂ ആരോപണത്തില്‍ നിന്ന് രക്ഷപെടാന്‍ ഛന്നി തന്റെ കാലുപിടിച്ചിരുന്നെന്ന് അമരീന്ദര്‍ പറഞ്ഞു.

2018 ഒക്ടോബറില്‍ അമരീന്ദര്‍ സിങ്ങിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരില്‍ ഛന്നി സാങ്കേതിക വിദ്യാഭ്യാസ മന്ത്രിയായിരുന്ന സമയത്താണ് മീടൂ വിവാദം ഉയര്‍ന്നുവന്നത്. സംസ്ഥാനത്തെ ഒരു മുതിര്‍ന്ന വനിതാ ഐഎഎസ് ഉദ്യോഗസ്ഥയ്ക്ക് ഛന്നി അശ്ലീല സന്ദേശങ്ങള്‍ അയച്ചെന്നായിരുന്നു ആരോപണം. അന്ന് ആ പ്രശ്‌നത്തില്‍ ഇടപെട്ട് സഹായിക്കാന്‍ ഛന്നി വന്ന് തന്റെ കാലുപിടിച്ച് അപേക്ഷിച്ചെന്നും താന്‍ ഇടപെട്ടിരുന്നെന്നും അമരീന്ദര്‍ സിംഗ് പറഞ്ഞു.

ഛരണ്‍ജിതിനെ സഹായിച്ചതിന്റെ പേരില്‍ തന്നോട് ജീവിതകാലം മുഴുവന്‍ കൂറുപുലര്‍ത്തുമെന്ന് ഛന്നി പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ കാലുമാറി തനിക്കെതിരായി പ്രവര്‍ത്തിക്കാന്‍ തുടങ്ങി. മീടൂ ആരോപണത്തില്‍ പഞ്ചാബ് വനിതാ കമ്മിഷനും ഇടപെട്ടിരുന്നെങ്കിലും ഛന്നി രക്ഷപെട്ടു.

Read Also : യുപിയില്‍ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകുമെന്ന് പറഞ്ഞിട്ടില്ല; വാർത്ത തള്ളി പ്രിയങ്ക ഗാന്ധി

അതേസമയം തനിക്കെതിരെ വ്യാജ പ്രചാരണം നടത്തിയതിന് എഎപി നേതാവ് അരവിന്ദ് കെജരിവാളിനെതിരെ കേസ് നല്‍കുമെന്ന് ഛന്നി പ്രഖ്യാപിച്ചു. നോട്ട് കെട്ടുകളുമായി നില്‍ക്കുന്ന ചരണ്‍ ജിത് സിംഗ് ഛന്നിയുടെ ചിത്രം സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിനെതിരെയാണ് കെജരിവാളിനെതിരെ ഛന്നി രംഗത്തെത്തിയത്. കെജരിവാള്‍ മാന്യതയുടെ എല്ലാ അതിരുകളും ലംഘിച്ചെന്നും കെജരിവാളിനെതിരെ അപകീര്‍ത്തി കേസ് നല്‍കുമെന്ന് ഛന്നി പ്രതികരിച്ചു.

Story Highlights : metoo punjab cm, amarindhar singh, captain amarindhar singh

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here