Advertisement

യുപി തെരഞ്ഞെടുപ്പ് : സഖ്യം പ്രഖ്യാപിച്ച് അസദുദ്ദീൻ ഒവൈസി; രണ്ട് മുഖ്യമന്ത്രിമാർ ഉണ്ടാകുമെന്ന്

January 22, 2022
Google News 1 minute Read
owaisi announce alliance

ഉത്തർ പ്രദേശ് തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ച് സഖ്യ പ്രഖ്യാപനവുമായി എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി. ബാബു സിം​ഗ് കുശ്വാലയും ഭാരത് മുക്തി മോർച്ചയുമായാണ് ഒവൈസി സഖ്യത്തിലായത്. ( owaisi announce alliance )

സഖ്യം അധികാരത്തിലെത്തിയാൽ രണ്ട് മുഖ്യമന്ത്രിമാർ ഉണ്ടാകുമെന്ന് അസദുദ്ദീൻ ഒവൈസി പറഞ്ഞു. ഒരാൾ ഒബിസി വിഭാ​ഗത്തിൽ നിന്നും മറ്റൊരാൾ ദളിത് വിഭാ​ഗത്തിൽ നിന്നുമായിരിക്കും. മുസ്ലിം വിഭാ​ഗത്തിൽ നിന്ന് ഉൾപ്പെടെ മൂന്ന് ഉപമുഖ്യമന്ത്രിമാരും ഉണ്ടാകുമെന്ന് ഒവൈസി വ്യക്തമാക്കി.

നേരത്തെ ഓം പ്രകാശ് രാജ്ഭറിന്റെ സുഹേൽദേവ് ഭാരതീയ സമാജ് പാർട്ടിയുമായി സഖ്യം ചേർന്ന് തെരഞ്ഞെടുപ്പിനെ നേരിടുമെന്ന് ഒവൈസി പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഈ സഖ്യത്തിൽ നിന്നും പുറത്തുവന്ന രാജ്ഭർ എസ്പിയോടൊപ്പം കൈകോർക്കുകയായിരുന്നു.

Read Also : യുപിയില്‍ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകുമെന്ന് പറഞ്ഞിട്ടില്ല; വാർത്ത തള്ളി പ്രിയങ്ക ഗാന്ധി

തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നേരത്തെ മുതൽ തന്നെ ഒവൈസി ആരംഭിച്ചു. സംസ്ഥാനത്തുടനീളം സഞ്ചരിച്ച് ജനങ്ങളുമായി സംവദിച്ച് വോട്ട് പിടിക്കാനുള്ള ശ്രമത്തിലാണ് എഐഎംഐഎം. സംസ്ഥാനത്ത് മുസ്ലീം സമുദായത്തിന് പരി​ഗണന ലഭിക്കുന്നില്ലെന്ന് ഒവൈസി പ്രതികരിച്ചിരുന്നു. അധികാരത്തിലെത്തിയ ഒരു പാർട്ടിയും ഈ വിഭാ​ഗത്തെ മുൻനിരയിലേക്ക് കൊണ്ടുവരാൻ ശ്രമിച്ചില്ലെന്നും അവർ അനീതി നേരിട്ടുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഫെബ്രുവരി 10 മുതൽ മാർച്ച്ഏ 7 വരെ ഏഴ് ഘട്ടമായാണ് ഉത്തർ പ്രദേശിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. മാർച്ച് 10നാണ് വോട്ടെണ്ണൽ.

Story Highlights : owaisi announce alliance

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here