Advertisement

സിൽവർ ലൈൻ പദ്ധതി; കോട്ടയത്ത് സാമൂഹിക ആഘാത പഠനത്തിന് ഉത്തരവ് ഇറങ്ങി

January 22, 2022
Google News 2 minutes Read
silverline kottayam study

സിൽവർ ലൈൻ പദ്ധതിക്ക് ഭൂമി ഏറ്റെടുക്കുന്നതിന് മുന്നോടിയായി കോട്ടയം ജില്ലയിൽ സാമൂഹിക ആഘാത പഠനത്തിന് ഉത്തരവ് ഇറങ്ങി. എറണാകുളം ആസ്ഥാനമായുള്ള ‘ആരോ’ എന്ന കമ്പനിയാണ് 12 ആഴ്ച കൊണ്ട് പഠനം പൂർത്തിയാക്കുക. ( silverline kottayam study )

കോട്ടയം ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ നിന്നായി 110 ഹെക്ടറിലധികം ഭൂമിയാണ് പദ്ധതിക്കായി ഏറ്റെടുക്കേണ്ടി വരുന്നത്. കോട്ടയം ജില്ലയിലെ നാലേ താലൂക്കുകളിലേ 16 ഗ്രാമപഞ്ചായത്തുകളിലൂടെയാണ് സിൽവർ ലൈൻ കടന്നു പോകുന്നത്. മേയിൽ 11 ജില്ലകളിലെയും സാമൂഹികാഘാത പഠനം പൂർത്തിയാക്കി ഭൂമി ഏറ്റെടുക്കലിലേക്കു നീങ്ങാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്.

Read Also : സിൽവർ ലൈൻ ഡി പി ആറിന് അന്തിമ അനുമതിയില്ല; പരിശോധന പൂർത്തിയായില്ലെന്ന് കേന്ദ്രം

സിൽവർ ലൈൻ പദ്ധതിക്കായുള്ള ഭൂമി ഏറ്റെടുക്കൽ റെക്കോർഡ് വേഗത്തിൽ പൂർത്തിയാക്കാനാണ് സർക്കാർ തീരുമാനം. ഭൂമി നഷ്ടപ്പെടുമെന്ന ഭയം കാരണം ഇപ്പോൾ ഉയർന്നിട്ടുള്ള പ്രതിഷേധങ്ങൾ നഷ്ടപരിഹാരത്തുകയുടെ കാര്യത്തിൽ തീരുമാനമാകുന്നതോടെ അയയുമെന്നാണ് കണക്കുകൂട്ടൽ. സാമൂഹികാഘാത പഠനത്തിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ നഷ്ടപരിഹാര പാക്കേജ് നിശ്ചയിക്കുക. അതിനാൽ ഈ പഠനത്തിന് പിന്നാലെ പ്രതിഷേധങ്ങൾ ഒരു പരിധിവരെയെങ്കിലും തണുപ്പിക്കാനാകുമെന്ന് സർക്കാർ കണക്കുകൂട്ടുന്നു.

എത്ര കുടുംബങ്ങളെ ഒഴിപ്പിക്കേണ്ടി വരും, എത്ര കെട്ടിടങ്ങൾ പൊളിക്കേണ്ടി വരും, എത്ര പേരെ പുനരധിവസിപ്പിക്കേണ്ടി വരും, എത പേർക്ക് പകരം വരുമാന മാർഗം ഉറപ്പാക്കേണ്ടിവരും തുടങ്ങിയ കാര്യങ്ങളാണ് സാമൂഹികാഘാത പഠനത്തിലൂടെ കണ്ടെത്തുക.

Story Highlights : silverline kottayam study

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here